ലോക് ഡൗണിൽ സ്കൂൾ വിദ്യാർത്ഥികളുടെ മഴവിൽ പദ്ധതി

school
SHARE

കോവിഡ്  ബോധവല്‍ക്കരണവും അവധിക്കാല വിനോദങ്ങളും കോര്‍ത്തിണക്കി പീരുമേട് കുമാരനാശാന്‍ മെമ്മോറിയൽ സ്കൂള്‍ വിദ്യാര്‍ഥികളുടെ മഴവില്‍ പദ്ധതി. ലോക് ഡൗണ്‍കാലത്തെ വ്യത്യസ്ഥ പരിപാടികള്‍ അവതരിപ്പിക്കുന്നത്  സ്കൂളിന്റെ  യൂട്യൂബ് ചാനലിലൂടെയാണ്.

ഇടുക്കി പീരുമേട് സബ് ജില്ലയിലെ ,മുളംകുന്ന് കുമാരനാശാൻ മെമ്മോറിയൽ എൽ.പി.സ്കൂൾ  കുട്ടികൾക്കായി ലോക്ക്ഡൗണിനോടനുബന്ധിച്ച് നടത്തിയ മഴവിൽ പ്രവർത്തനങ്ങൾ  ശ്രദ്ധേയമാകുന്നു. കുട്ടികൾ ലോക് ഡൗണ്‍കാലത്തെ വിനോദങ്ങള്‍ ചിത്രീകരിച്ച്  അധ്യാപകർക്ക് അയച്ചു കൊടുക്കുകയും അത് യൂട്യൂബ് ചാനലിലൂടെ അവതരിപ്പിക്കുകയുമാണ് ചെയ്യുന്നത്. അധ്യാപകര്‍ ദിവസവും നല്‍കുന്ന നിര്‍ദേശങ്ങളും കുട്ടികള്‍ വീട്ടിലിരുന്ന് ചെയ്ത് അനുഭവം പങ്കു വയ്ക്കും. കോവിഡ് ബോധവല്‍ക്കരണവും, പാചകവും, കരകൗശല വസ്തുക്കളുടെ നിര്‍മാണവും എല്ലാം ചേരുന്നതാണ് മഴവില്‍ പദ്ധതി.

സ്ക്കൂളുകള്‍ തുറക്കുന്നത് വരെ ഇത്തരം  പ്രവർത്തനങ്ങൾ തുടർന്നു പോകാനാണ് അധ്യാപകരുടെ തീരുമാനം. മികച്ച പ്രകടനം കാഴ്ച്ചവയ്ക്കുന്ന വിദ്യാര്‍ഥികള്‍ക്ക് സ്ക്കൂള്‍ തുറന്നെത്തുമ്പോള്‍ സമ്മാനങ്ങളും ലഭിക്കും.

MORE IN CENTRAL
SHOW MORE
Loading...
Loading...