കൊച്ചിയിലെ വെള്ളക്കെട്ട്; തേവര കനാലിൽ ചെളി നീക്കി തുടങ്ങി

thevara-canal
SHARE

വര്‍ഷക്കാലത്ത് കൊച്ചി നഗരത്തിലെ വെള്ളക്കെട്ട് ഒഴിവാക്കുന്നതിന് തേവര കനാലിന്‍റെ കായല്‍ മുഖത്തെ ചെളി നീക്കം ചെയ്യാന്‍ ആരംഭിച്ചു. ജില്ലാ ഭരണകൂടത്തിന്‍റെ ഓപ്പറേഷന്‍ ബ്രേക്ക് ത്രൂ പദ്ധതിയുടെ ഭാഗമായാണ് ചെളി നീക്കുന്നത്. നഗരത്തിലെ മൂന്നു  കനാലുകളുടെ കായല്‍ മുഖങ്ങളിലെ ചെളി 

നീക്കുന്നതോടെ വെള്ളക്കെട്ട് ഒഴിയുമെന്നാണ് പ്രതീക്ഷിക്കുന്നത്.കനത്ത മഴയില്‍ നഗരത്തില്‍ കെട്ടി നില്‍ക്കുന്ന വെള്ളം പ്രധാന കനാലുകളിലൂടെയും തോടുകളിലൂടെയും കായലിലേക്ക് ഒഴുക്കി കളയാന്‍ ലക്ഷ്യമിട്ടാണ് ഓപ്പറേഷന്‍ ബ്രേക്ക് ത്രൂവിന്‍റെ രണ്ടാം ഘട്ടം പുരോഗമിക്കുന്നത്. വര്‍ഷങ്ങളായി കായല്‍ മുഖത്തടിഞ്ഞ ചെളിയാണ് ഇപ്പോള്‍ നീക്കം ചെയ്യുന്നത്. ചെളി നീക്കുന്നതോടെ തേവര കനാലിന്‍റെ കായലിലേക്കുള്ള ഒഴുക്ക് സുഗമമാകും. കടവന്ത്ര, പനമ്പിള്ളി നഗര്‍ പ്രദേശങ്ങളിലെ വെള്ളക്കെട്ട് ഇതോടെ ഒഴിവാകും

രണ്ടാഴ്ച കൊണ്ട് തേവര കായലിലെ ചെളി നീക്കുന്ന പ്രവര്‍ത്തി പൂര്‍ത്തിയാകും. ഓപ്പറേഷന്‍ ബ്രേക്ക് ത്രൂവില്‍ ഉള്‍പ്പെടുത്തി ചിലവന്നൂര്‍, പേരണ്ടൂര്‍ കനാലുകളുടെ കായല്‍ മുഖത്തെ ചെളിയും ഉടന്‍ നീക്കം ചെയ്യും. ജില്ലാ ഭരണകൂടം തയാറാക്കിയ ഫ്ളഡ് മാപ്പിന്‍റെ അടിസ്ഥാനത്തിലാണ് കനാലുകളിലെ ഒഴുക്ക് പുനസ്ഥാപിക്കുന്ന ജോലി നടക്കുന്നത്.

കാരണംകോടം, ചങ്ങാടം പോക്ക്, ഇടപ്പള്ളി എന്നീ തോടുകളിലും തടസം നീക്കി ഒഴുക്ക് പുനസ്ഥാപിക്കുന്ന ജോലികള്‍ പുരോഗമിക്കുകയാണ്

MORE IN CENTRAL
SHOW MORE
Loading...
Loading...