ബണ്ട് നിര്‍മാണത്തിന്റെ പേരിൽ ദുർവ്യയം; ഷട്ടറുകൾ നവീകരിക്കണമെന്ന് ആവശ്യം

bund-wb
SHARE

തൃശൂരില്‍ ബണ്ട് നിര്‍മാണത്തിന്റെ പേരില്‍ വര്‍ഷംതോറും ചെലവിടുന്നത് നാല്‍പതു ലക്ഷം രൂപ. ഏനാമാവ് റഗുലേറ്ററിനു സമീപം വളയംകെട്ട് ബണ്ട് മഴക്കാലത്ത് പൊട്ടിച്ച ശേഷം വീണ്ടും കെട്ടും. നിലവിലെ റഗുലേറ്റര്‍ നവീകരിച്ചാല്‍ ഈ ദുര്‍വ്യയം ഒഴിവാക്കാം. 

കോവിഡ് വരുത്തിയ സാമ്പത്തിക പ്രതിസന്ധി മറികടക്കാന്‍ ചെലവ് ചുരുക്കാനാണ് സര്‍ക്കാര്‍ നിര്‍ദ്ദേശം. പക്ഷേ, തൃശൂര്‍ ഏനാമാവ് റഗുലേറ്ററിന്‍റെ കാര്യത്തില്‍ ആ ചെലവ് ചുരുക്കല്‍ ഇല്ല. റഗുലേറ്ററിലെ ഷട്ടറുകളില്‍ ചോര്‍ച്ചയുണ്ട്. പുതിയ രീതിയില്‍ ഇതു നവീകരിച്ചാല്‍ ഷട്ടറുകള്‍ ഉയര്‍ത്താനും താഴ്ത്താനും നിഷ്പ്രയാസം സാധിക്കും. പാടശേഖരങ്ങളിലേക്കുള്ള വെള്ളത്തില്‍ ഉപ്പുവെള്ളം കയറാതിരിക്കാനാണ് റുഗലേറ്ററിലെ ഷട്ടറുകള്‍ അടയ്ക്കുന്നത്. 

ഷട്ടറുകള്‍ കേടായതോടെ സമീപത്തായി ബണ്ട് നിര്‍മിച്ചു. വളയംകെട്ട് ബണ്ട്. കഴിഞ്ഞ കുറേക്കാലമായി ഈ ബണ്ട് മഴക്കാലത്ത് പൊട്ടിക്കും. മഴക്കാലം കഴിഞ്ഞാല്‍ വീണ്ടും കെട്ടും. ബണ്ടിന്റെ പേരില്‍ മണ്ണടിക്കാന്‍ അനുമതിയും ലഭിക്കും. ഷട്ടര്‍ പുതിയതാക്കിയാല്‍ ഈ ബണ്ടു നിര്‍മാണം നില്‍ക്കും. ഇതോടെ 

പലരുടേയും കീശയിലേയ്ക്കു വരുന്ന കാശു നില്‍ക്കുമെന്നാണ് ആരോപണം. ഇക്കാര്യങ്ങള്‍ ചൂണ്ടിക്കാട്ടി പൊതുപ്രവര്‍ത്തകന്‍ ഷാജി ജെ കോടങ്കണ്ടത്ത് ഹൈക്കോടതിയെ സമീപിച്ചിട്ടുണ്ട്.

കര്‍ഷകരുടെ പ്രശ്നങ്ങള്‍ മാത്രമല്ല തൃശൂരിന്റെ കുറേയിടങ്ങളിലെ കുടിവെള്ള പ്രശ്നത്തിനു പരിഹാരമാകും പുതിയ ഷട്ടറുകള്‍ സ്ഥാപിക്കല്‍. പതിനഞ്ചു കോടി രൂപ ഇങ്ങനെയുള്ള ഷട്ടര്‍ നവീകരണത്തിന് മുന്‍കാലങ്ങളില്‍ അനുവദിച്ചതാണ്. പക്ഷേ, നവീകരണം മാത്രം നടന്നില്ല.

MORE IN CENTRAL
SHOW MORE
Loading...
Loading...