രവീന്ദ്രൻ മാസ്റ്ററുടെ ഗാനങ്ങൾ കോർത്തിണക്കി മത്സരം; ഒന്നാം സമ്മാനം പതിനായിരം രൂപ

arveendran
SHARE

രവീന്ദ്രന്‍ മാസ്റ്ററുടെ ഗാനങ്ങള്‍ കോര്‍ത്തിണക്കി ഓണ്‍ലൈനില്‍ മല്‍സരം. മികച്ച ഗായകനേയും ഗായികയേയും കണ്ടെത്താനാണ് മല്‍സരം. 

രവീന്ദ്രന്‍ മാസ്റ്റര്‍ ഫെയ്സ്ബുക് ഗ്രൂപ്പാണ് ഈ വേറിട്ട സംഗീത മല്‍സരത്തിന്‍റെ സംഘാടകര്‍. ഓണ്‍ലൈന്‍ സംഗീത മല്‍സരത്തില്‍ ലോകത്തിന്റെ ഏതു കോണില്‍ നിന്നും മല്‍സരിക്കാം. വ്യത്യസ്തമായ റൗണ്ടുകളാണ്. ഗായകനേയും ഗായികയേയും തിരഞ്ഞെടുക്കും. മല്‍സരാര്‍ഥികള്‍ക്കു പ്രായപരിധിയില്ല. ലോക്ഡൗണ്‍ സമയമായതിനാല്‍ വീട്ടിലിരുന്ന് ആര്‍ക്കു വേണേലും ഈ മല്‍സരത്തില്‍ പങ്കെടുക്കാം. മികച്ച ഗായകനും ഗായികയ്ക്കും പതിനായിരം രൂപ വീതം സമ്മാനം നല്‍കും.

മല്‍സരങ്ങളുടെ റൗണ്ടുകള്‍ സംബന്ധിച്ച പൂര്‍ണ വിവരങ്ങള്‍ രവീന്ദ്രന്‍ മാസ്റ്റര്‍ എന്ന ഫെയ്സ്ബുക് പേജിലുണ്ട്. പിന്നണി ഗായകർക്കും സംഗീത റിയാലിറ്റി ഷോ വിജയികൾക്കും ഈ മത്സരത്തിൽ പങ്കെടുക്കാന്‍ കഴിയില്ല. 

MORE IN CENTRAL
SHOW MORE
Loading...
Loading...