ലോക്ഡൗൺ തീരുന്നു; സർവീസുകൾക്ക് തയാറെടുത്ത് കൊച്ചി മെട്രോ

kchimetro-12
SHARE

ലോക്ഡൗണിനുശേഷമുള്ള സര്‍വീസുകള്‍ക്ക് തയാറെടുത്ത് കൊച്ചി മെട്രോ. യാത്രക്കാര്‍ക്ക് തെര്‍മല്‍ സ്കാനിങ്ങും, മാസ്കും നിര്‍ബന്ധമാക്കും. ടിക്കറ്റെടുക്കാന്‍ പ്രത്യേക സംവിധാനവും, ട്രെയിനുകളും സ്റ്റേഷനുകളും ദിനംപ്രതി അണുനശീകരണത്തിനും സംവിധാനം ഒരുക്കിയിട്ടുണ്ട്.

ലോക്ഡൗണിനുശേഷം തിരികെ സര്‍വീസിന് തയാറെടുക്കുന്ന കൊച്ചി മെട്രോയുടെ പുതിയ ടിക്കറ്റ് സംവിധാനമാണ് ഇത്. ടിക്കറ്റിനുള്ള തുക കൗണ്ടറിന് മുന്നിലെ ബോക്സില്‍ നിക്ഷേപിക്കണം. മെഷീനില്‍നിന്ന് പുറത്തേക്ക് വരുന്ന ടിക്കറ്റ് യാത്രക്കാരന് നേരിട്ട് സ്വീകരിക്കാം. കയ്യുറ ധരിച്ചാണ് ജീവനക്കാര്‍ സര്‍വീസിനെത്തുക. ടിക്കറ്റിന്റെ ബാക്കിക്കുള്ള അണുനശീകരണം നടത്തിയ പണം കൗണ്ടറില്‍നിന്ന് നല്‍കും. 

പെട്ടിക്കുള്ളിലെ പണം ദിവസത്തിന്റെ അവസാനം നീക്കം ചെയ്യും. ഇതുള്‍പ്പടെ വിപുലമായ മുന്‍കരുതല്‍ നടപടികളാണ് സ്വീകരിച്ചിരിക്കുന്നത്. മാര്‍ച്ച് ഇരുപത് മുതല്‍ മെട്രോയുടെ സര്‍വീസ് നിര്‍ത്തിവച്ചിരിക്കുകയാണ്. സര്‍വീസ് പുനരാരംഭിക്കുമ്പോള്‍ എല്ലാ സ്റ്റേഷനുകളിലും യാത്രക്കാരെ ഡിജിറ്റല്‍ തെര്‍മല്‍ ക്യാമറകള്‍ക്ക് മുന്നിലൂടെ കടത്തിവിടും. ക്യാമറകള്‍ സ്ഥാപിക്കുന്ന നടപടികള്‍ പുരോഗമിക്കുകയാണ്. രോഗലക്ഷണമുള്ളവരെ ട്രെയിനില്‍ കയറാന്‍ അനുവദിക്കില്ല. 

യാത്രക്കാര്‍ സ്പര്‍ശിക്കാന്‍ സാധ്യതയുള്ള മുഴുവന്‍ പ്രതലങ്ങളും ദിനംപ്രതി അണുനശീകരണം നടത്തും. ഓരോ യാത്രക്കുശേഷം ട്രെയിനുകളിലും അണുനശീകരണം നടത്തും. ട്രെയിനുകളിലെ താപനില 24നും 26 ഡിഗ്രി സെല്‍ഷ്യസിനുമിടയില്‍ ക്രമീകരിക്കാനാണ് തീരുമാനം. സാമൂഹിക അകലം പാലിക്കാനുള്ള നടപടികളും ഉണ്ടാകും. സാനിറ്റൈസര്‍ അടക്കമുള്ള സൗകര്യങ്ങളും യാത്രക്കാര്‍ക്കായി ഒരുക്കുന്നുണ്ട്.

MORE IN CENTRAL
SHOW MORE
Loading...
Loading...