കനത്ത കാറ്റും മഴയും; ഇടുക്കിയിൽ വീടുകൾ തകർന്നു; വ്യാപക നഷ്ടം

marayoor-mazha
SHARE

ഇടുക്കി മറയൂരില്‍ കനത്ത കാറ്റിലും മഴയിലും  വ്യാപക നാശനഷ്ടം. നിരവധി വീടുകളും കെട്ടിടങ്ങളും തകര്‍ന്നു.   വൈദ്യുതി പോസ്റ്റുകള്‍ തകര്‍ന്നതിനാല്‍ വൈദ്യുതി വിതരണം തടസ്സപ്പെട്ടു.

മറയൂരിലുണ്ടായ  കനത്ത കാറ്റും മഴയും ലക്ഷക്കണക്കിനു രൂപയുടെ നാശനഷ്ടമാണുണ്ടാക്കിയത്.  ‌വീടുകളുടെ  മേല്‍ക്കൂര തകര്‍ന്നു വീണു.  റോഡിനു കുറുകെ മരം വീണ് മണിക്കൂറുകളോളം ഗതാഗതം തടസപ്പെട്ടു. നാട്ടുകാര്‍ ചേര്‍ന്ന്  മരം വെട്ടിമാറ്റിയാണ്   ഗതാഗതം പുനസ്ഥാപിച്ചത്.

വലിയ കൃഷി നാശമാണിവിടെയുണ്ടായത്. നിരവധി  വൈദ്യുതി പോസ്റ്റുകളും ഒടിഞ്ഞു വീണു, ഇത് വൈദ്യുതി വിതരണത്തെ ബാധിച്ചിട്ടുണ്ട്.

MORE IN CENTRAL
SHOW MORE
Loading...
Loading...