നിയന്ത്രണം അയയുന്നു; ഭക്ഷണവിതരണം അവസാനിപ്പിച്ച് സമൂഹ അടുക്കളകള്‍

kitchencloser87
SHARE

ലോക്ക് ഡൗണിനെ തുടര്‍ന്ന് സന്നദ്ധസംഘടനകള്‍ നടത്തിവന്ന ഭക്ഷണവിതരണം അവസാനിപ്പിച്ചു തുടങ്ങി. ലോക്ക് ഡൗണ്‍ നിയന്ത്രണങ്ങളില്‍ ഇളവുകള്‍ വന്ന സാഹചര്യത്തിലാണ് ഭക്ഷണവിതരണം നിര്‍ത്തുന്നത്. 

ഈ ലോക്ക് ഡൗണ്‍ കാലത്ത് തെരുവില്‍ കഴിയുന്ന അശരണര്‍ക്ക് കൈത്താങ്ങായത് സന്നദ്ധസംഘടനകള്‍ നടത്തി വന്ന അടുക്കളകളായിരുന്നു. ഐജി പി.വിജയന്‍റെ നേതൃത്വത്തിലുള്ള സന്നദ്ധസംഘടനയായ നന്‍മ വിവധ സംഘടനകളുമായി സഹകരിച്ച് കേരളത്തില്‍  ഇരുപത്തിനാലിടത്ത് സമൂഹ അടുക്കളകളും ഭക്ഷണവിതരണവും നടത്തി. അഞ്ച് ലക്ഷം ഭക്ഷണപ്പൊതികളാണ് 40 ദിവസം കൊണ്ട് വിതരണം ചെയ്തത്. ആയിരക്കണക്കിന് ആളുകള്‍ക്കാണ് ഈ സംഘടനകളുടെ നല്ല മനസില്‍ വയറും മനസും നിറഞ്ഞത്.

പ്രതിസന്ധി സമയത്തു നാടിന് വിശപ്പടക്കാന്‍ മുന്നിട്ടിറങ്ങിയ ഈ നന്‍മ അനുകരണീയമാണെന്ന് ചലച്ചിത്രതാരം ടൊവീനോ തോമസ് പറഞ്ഞു

 ലോക്ക് ഡൗണ്‍ നിയന്ത്രണങ്ങളില്‍ ഇളവുകള്‍ പ്രഖ്യാപിക്കുകയും. ഭക്ഷണം ലഭിക്കുന്നതിനുള്ള സാഹചര്യം ഉണ്ടാവുകയും ചെയ്ത സാഹചര്യത്തിലാണ് സമൂഹ അടുക്കളകള്‍ പ്രവര്‍ത്തനം അവസാനിപ്പിക്കുന്നത്.

MORE IN CENTRAL
SHOW MORE
Loading...
Loading...