ജോലിയില്ല: പിടിച്ചുനിൽക്കാനാവാതെ ആഭരണ നിര്‍മാണ തൊഴിലാളികള്‍

goldenemployees87
SHARE

സംസ്ഥാനത്തെ മൂന്നു ലക്ഷം ആഭരണ നിര്‍മാണ തൊഴിലാളികള്‍ ദുരിതത്തില്‍. ജ്വല്ലറി അടച്ചിട്ടതും ആഭരണ നിര്‍മാണം മുടങ്ങിയതും ഈ മേഖലയില്‍ കടുത്ത പ്രതിസന്ധിയ്ക്കിടയാക്കി.  

ആഭരണനിര്‍മാണ രംഗത്ത് അതിഥി തൊഴിലാളികളും മലയാളികളും ഉള്‍പ്പെടെ മൂന്നു ലക്ഷം പേരുണ്ട് കേരളത്തില്‍. ലോക്ഡൗണ്‍ തുടങ്ങിയ ശേഷം ഇവര്‍ക്കു ജോലിയില്ല. ജ്വല്ലറികള്‍ തുറന്നാല്‍ മാത്രമേ ഇവരുടെ ഉപജീവനം ഉറപ്പാക്കാന്‍ കഴിയൂ. ആഴ്ചയില്‍ ഒരുദിവസമെങ്കിലും പണി ലഭിച്ചാല്‍ പിടിച്ചുനില്‍ക്കാം. ആയിരം സ്ക്വയര്‍ ഫീറ്റില്‍ താഴെയുള്ള ജ്വല്ലറികള്‍ തുറന്നാല്‍ പ്രശ്നങ്ങള്‍ തീരുമെന്ന് ജ്വല്ലറി മാനുഫാക്ചേഴ്സ് അസോസിയേഷന്‍ നേതൃത്വം പറയുന്നു. 

ആഭരണ നിര്‍മാണ മേഖല ചെറുകിട വ്യവസായം കൂടിയാണ്. ഈ മേഖലയിലെ തൊഴിലാളികള്‍ക്ക് ആശ്വാസമായി ധനസഹായവും ലഭിച്ചിട്ടില്ല. സംസ്ഥാനത്തൊട്ടാകെ ആറായിരം ജ്വല്ലറികളുണ്ട്. പഴയ പ്രതാപം തിരിച്ചുപിടിക്കാന്‍ സമയമെടുക്കുമെങ്കില്‍ ഉപജീവനം ഉറപ്പാക്കാന്‍ ആഭരണ നിര്‍മാണ തൊഴിലാളികളെ സര്‍ക്കാര്‍ സഹായിക്കണമെന്നാണ് ആവശ്യം.

  

MORE IN CENTRAL
SHOW MORE
Loading...
Loading...