ചക്കവണ്ടിയുമായി ഡിവൈഎഫ്ഐ: വറുതിക്കാലത്ത് ആശ്വാസം

chakkavandi66
SHARE

പറവൂരില്‍ ലോക് ഡൗണില്‍ ലോക്കായവര്‍ക്കിത് ചക്കക്കാലം.  ഇവിടെ കവലകള്‍ തോറുമെത്തുന്ന ചക്കവണ്ടിയില്‍ നിന്ന് ഫ്രീയായി ചക്ക കിട്ടും . പുത്തന്‍വേലിക്കരയിലെ ഡിവൈഎഫ്ഐ പ്രവര്‍ത്തകരാണ് ചക്കവണ്ടിക്ക് പിന്നില്‍. 

 വറുതിക്കാലത്ത് ചെലവില്ലാതെ വിശപ്പടക്കാന്‍ ചക്കയല്ലാതെ മറ്റെന്ത് പോംവഴി. ചക്കക്കാലമായിട്ടും ചക്കകിട്ടാത്തവര്‍ക്കായാണ് പുത്തന്‍വേലിക്കരയിലെ ഡിവൈഎഫ്ഐ പ്രവര്‍ത്തകര്‍ ചക്കവണ്ടിയിറക്കിയത്. പഞ്ചായത്തില്‍ പ്ലാവും ചക്കയുമുള്ള വീടുകളില്‍ കയറിയിറങ്ങിയാണ് ചക്കസംഭരിച്ചത്. ചിലയിടത്ത് വീട്ടുകാര്‍ ചക്കവില്‍ക്കാന്‍ കച്ചവടക്കാരില്‍ നിന്ന് അഡ്വാന്‍സ് വാങ്ങിയിരുന്നു. ചക്കവണ്ടിെയന്ന ആശയമറിഞ്ഞതോടെ അവരില്‍ പലരും വാങ്ങിയ തുക ചക്കവണ്ടിക്കൊപ്പം കൂടി.  

മേഖലാ സെക്രട്ടറി ഡിവൈഎഫ്ഐ പ്ലാവായ പ്ലാവിലെല്ലാം കയറി ശേഖരിച്ച ചക്കയാണ് അങ്ങിനെ ആവശ്യക്കാരുടെ വീട്ടുപടിക്കലെത്തിയത്. 

ലോക്ക് ഡൗണ്‍കാലത്ത് ദുരിതമനുഭവിക്കുന്നവര്‍ക്കായി എന്തുചെയ്യുമെന്ന ചിന്തയില്‍ നിന്നാണ് ചക്കവണ്ടിയെന്ന ആശയം ഉയര്‍ന്നുവന്നത് .

MORE IN CENTRAL
SHOW MORE
Loading...
Loading...