ശുചീകരണ തൊഴിലാളികൾക്ക് മാസ്കും ഗ്ലൗസും; മാതൃകയായി ഭാരതീയ വികാസ് പരിഷത്ത്

help-02
SHARE

കൊച്ചി  നഗരസഭയിലെ ശുചീകരണത്തൊഴിലാളികള്‍ക്ക് മാസ്കും ഗ്ലൗസും വിതരണം ചെയ്ത്  ഭാരതീയ വികാസ് പരിഷത്ത് . ശുചികാരണത്തൊഴിലാളികള്‍ക്ക് നഗരസഭ സുരക്ഷക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തിയില്ലെന്ന മനോരമ ന്യൂസ് വാര്‍ത്തയെ തുടര്‍ന്നാണ് നടപടി. എറണാകുളം അങ്കമാലി അതിരൂപത ലിസി ആശുപത്രിയുമായി സഹകരിച്ച് 2000 കിടപ്പ് രോഗികള്‍ക്ക് സൗജന്യമായി മരുന്ന് വിതരണം തുടങ്ങി. 

സഹൃദയ ജീവദാന്‍ എന്ന പേരിട്ടിരിക്കുന്ന പദ്ധതിയില്‍ ഉള്‍പ്പെടുത്തിയാണ്  എറണാകുളം അങ്കമാലി അതിരൂപതയും ലിസി ആശുപത്രിയും ചേര്‍ന്ന്  സൗജന്യമരുന്ന് വിതരണത്തിന് തുടക്കമിട്ടത് . കോവിഡ് ലോക്ക് ഡൗണിന്റെ പശ്ചാത്തലത്തല്‍ പുറത്ത് വന്ന് മരുന്ന് വാങ്ങാന്‍ കഴിയാത്ത രണ്ടായിരം പേര്‍ക്കാണ് ഇതിന്റെ പ്രയോജനം ലഭിക്കുക . മന്ത്രി വിഎസ് സുനില്‍കുമാര്‍ മരുന്ന് വിതരണ പദ്ധതി ഉദ്ഘാടനം ചെയ്തു.

മാസ്കില്ലെങ്കില്‍ തോര്‍ത്തെങ്കിലും വിതരണംചെയ്യുമെന്നായിരുന്നു  കൊച്ചി നഗരത്തിലെ ശുചീകരണത്തൊഴിലാളികളോട് നഗരസഭ പറഞ്ഞത്. പക്ഷേ ഒന്നുമുണ്ടായില്ല . ഒരു സുരക്ഷയും നോക്കാതെ ജോലി ചെയ്ത തൊഴിലാളികള്‍ക്ക് ഒടുവില്‍ ഭാരതീയ വികാസ് പരിഷത്ത് മാസ്കും ഗ്ലൗസും വിതരണം വിതരണം ചെയ്തു. രാവിലെ കടവന്ത്രയിലെ ഡമ്പിങ് യാര്‍ഡിലെത്തിയാണ് പ്രവര്‍ത്തകര്‍ ഇവ കൈമാറിയത് . ഒരുമാസത്തിലേറെയായി  പരിഷത്ത് കൊച്ചി പനമ്പിള്ളി നഗറില്‍ സൗജന്യമായി മാസ്കും സാനിറ്റൈസറും വിതരണം ചെയ്യുന്നുണ്ട്. 

MORE IN CENTRAL
SHOW MORE
Loading...
Loading...