കോതമംഗലത്തെ കർഷകർക്ക് ആശ്വാസം; സംഭരണ, വിപണന കേന്ദ്രം തുടങ്ങി

krishikothamangalam-06
SHARE

കോവിഡ് കാലത്ത് കർഷകർക്ക് ആശ്വാസമായി കോതമംഗലം ബ്ലോക്കിലെ കൃഷി ഉദ്യോഗസ്ഥർ. പഴം, പച്ചക്കറി എന്നിവയ്ക്കായി സംഭരണ, വിപണന കേന്ദ്രം തുടങ്ങിയാണ് ഉദ്യോഗസ്ഥര്‍ കര്‍ഷകര്‍ക്ക് കൈത്താങ്ങായത്. ഇതിനിടെ വിത്ത് വിതരണവുമായി കൃഷിമന്ത്രിയും റോഡിലിറങ്ങി.

പഴം, പച്ചക്കറി ഉല്‍പന്നങ്ങൾ വിപണനം ചെയ്യാനാകാതെ നശിക്കുന്ന ഘട്ടത്തിലാണ് കോതമംഗലത്തെ കൃഷി ഉദ്യോഗസ്ഥർ കർഷകരുടെ രക്ഷക്കെത്തിയത്. ഇടനിലക്കാരെ ഒഴിവാക്കിക്കൊണ്ട് കർഷകർക്കും, ഉപഭോക്താക്കൾക്കും ഒരു പോലെ ഗുണകരമാണ് കോതമംഗലം  KSRTC ജംക്‌ഷനിൽ ആരംഭിച്ചിരിക്കുന്ന ഈ വിപണന കേന്ദ്രം.

കൃഷിഭവനിലൂടെ റിപ്പോർട്ടു ചെയ്യുന്ന കർഷകരുടെ ഉൽപന്നങ്ങളാണ് ഇവിടെ സംഭരിക്കുന്നത്. നേരിട്ടുള്ള വിൽപനയുമുണ്ട്. കൃഷി വകുപ്പ് നിശ്ചയിക്കുന്ന വിലയ്ക്ക് സാധനങ്ങളെടുത്ത് വിപണനം നടത്തും. കോതമംഗലം അഗ്രോ സർവീസ് സെന്ററും , കൃഷിഭവനുകളുമാണ് പ്രവർത്തനങ്ങൾക്കു നേതൃത്വം നൽകുന്നത്.

ഇതിനിടെ പൊലീസിന്റെ പരിശോധനാ കേന്ദ്രങ്ങളില്‍ പച്ചക്കറി വിത്ത് വിതരണവും ആരംഭിച്ചു. ആലുവയില്‍ മന്ത്രി വി.എസ്.സുനില്‍കുമാര്‍തന്നെ നേരിട്ടിറങ്ങിയാണ് വിതരണം തുടങ്ങിയത്. 

MORE IN CENTRAL
SHOW MORE
Loading...
Loading...