തൃശ്ശൂരിലെ മാസ്ക് ക്ഷാമം പരിഹരിക്കും; സന്നദ്ധ സംഘടനകൾ രംഗത്ത്

roopathamask-01
SHARE

തൃശൂര്‍ ജില്ലയില്‍ മാസ്ക്ക് ക്ഷാമം പരിഹരിക്കാന്‍ കൂടുതല്‍ സന്നദ്ധ സംഘടനകള്‍ രംഗത്ത്. നിര്‍മാണത്തിന് ആവശ്യമായ സാമഗ്രികള്‍ കൂടുതല്‍ ലഭ്യമാക്കിയാല്‍ മാസ്ക്കുകളുെട എണ്ണം വര്‍ധിപ്പിക്കാം. 

തൃശൂര്‍ ജില്ലയിലെ വിവിധ സന്നദ്ധ സംഘടനകള്‍ മാസ്ക്ക് നിര്‍മാണം ഏറ്റെടുത്തു. യുവതീ യുവാക്കള്‍ അടങ്ങിയ സംഘങ്ങള്‍ മാസ്ക്ക് നിര്‍മിക്കാന്‍ പരിശീലനം നേടി. ആരോഗ്യ വിഭാഗം ഉദ്യോഗസ്ഥരുടെ നിര്‍ദ്ദേശപ്രകാരമാണ് മാസ്ക്ക് നിര്‍മാണം. തൃശൂര്‍ അതിരൂപതയിലെ കെ.സി.വി.വൈ.എം പ്രവര്‍ത്തകര്‍ ഒരു ലക്ഷം മാസ്ക്കുകളാണ് നിര്‍മിച്ചത്. കൊച്ചിയില്‍ നിന്ന് സാമഗ്രികള്‍ എത്തിച്ച ശേഷമായിരുന്നു നിര്‍മാണം. നിലവില്‍, നിര്‍മാണ സാമഗ്രികള്‍ക്ക് കിട്ടാനുമില്ല. തുണിക്കൊണ്ടുള്ള മാസ്ക്കുകള്‍ നിര്‍മിക്കുക മാത്രമാണ് പോംവഴി. 

പൊലീസ് ഉദ്യോഗസ്ഥര്‍ക്കും ആരോഗ്യ വിഭാഗം പ്രവര്‍ത്തകര്‍ക്കും സൗജന്യമായി മാസ്ക്കുകള്‍ വിതരണം ചെയ്യുന്നുണ്ട്. വരാനിരിക്കുന്ന ദിവസങ്ങളില്‍ മാസ്ക്കുകള്‍ക്ക് ക്ഷാമമുണ്ടായാല്‍ പരിഹരിക്കാന്‍ സന്നദ്ധ സംഘടനകള്‍ ശ്രമിക്കുന്നുമുണ്ട്. 

MORE IN CENTRAL
SHOW MORE
Loading...
Loading...