ഹൈറേഞ്ച് മേഖലകളിൽ അനുമതിയില്ലാതെ കുഴൽക്കിണറുകൾ; എസ്റ്റേറ്റുകൾക്കെതിരെ പരാതി

well-web
SHARE

ഇടുക്കിയുടെ ഹൈറേഞ്ച് മേഖലകളില്‍ അനുമതിയില്ലാതെ കുഴല്‍കിണറുകള്‍  നിര്‍മിക്കുന്നെന്ന് പരാതി. ജലക്ഷാമത്താല്‍ നാട്ടുകാര്‍ വലയുമ്പോഴാണ് കുഴല്‍കിണറുകളിലൂടെ എസ്റ്റേറ്റുകള്‍ ജലമൂറ്റുന്നത്.  ജില്ലയില്‍ തുടര്‍ച്ചയായുണ്ടാകുന്ന   ഭൂചലനങ്ങളുടെ പശ്ചാത്തലത്തില്‍ കുഴല്‍കിണര്‍ നിര്‍മാണം  നിയന്ത്രിക്കണമെന്ന്   പരിസ്ഥിതി പ്രവര്‍ത്തകര്‍.

ഇടുക്കിയില്‍  അനുമതിയില്ലാതെ കുഴല്‍കിണറുകള്‍  നിര്‍മിച്ച് നടക്കുന്ന ഭൂഗർഭ ജലചൂഷണമാണ്  കഴിഞ്ഞ ഒരു മാസത്തിനിടെയുണ്ടായ തുടര്‍ ഭൂചലനങ്ങള്‍ക്ക്   കാരണമെന്ന്  ആരോപണം. ഇതേക്കുറിച്ച് വിശദമായ പഠനങ്ങൾ നടന്നിട്ടില്ലെങ്കിലും ഹൈറേഞ്ചിൽ കുഴൽ കിണറുകളുടെ നിർമ്മാണം മുൻവർഷങ്ങളെക്കാൾ വ്യാപകമാണ്. കഴിഞ്ഞ 2 മാസങ്ങൾക്കിടയിൽ ഇടുക്കിയിലാകെ  ആയിരത്തിലധികം  കുഴല്‍കിണറുകളാണ്  നിർമിച്ചത്. 

ആയിരം അടിക്ക് മുകളിലുള്ള കുഴൽക്കിണറുകൾ നിർമിക്കണമെങ്കിൽ ഭൂഗർഭ ജല വകുപ്പിന്റെ അനുമതി ആവശ്യമാണ്. എന്നാൽ ഇത് പലപ്പോഴും പാലിക്കപ്പെടാറില്ല. ഹൈറേഞ്ചിലെ ഏല തോട്ടങ്ങൾ കേന്ദ്രീകരിച്ച് ദിവസം ഇരുപതിലധികം  കുഴൽ കിണറുകൾ നിർമിക്കുന്നുണ്ട്.   പരിസ്ഥിതിലോല പ്രദേശങ്ങളില്‍  വ്യാപകമാകുന്ന കുഴൽക്കിണർ നിർമാണം നിയന്ത്രിക്കുവാൻ ജില്ലാ ഭരണകൂടം ശ്രമിക്കണമെന്നാണ് ആവശ്യം.

MORE IN CENTRAL
SHOW MORE
Loading...
Loading...