പുലിയെ പിടികൂടി; ആശ്വാസത്തിൽ നാട്ടുകാർ

pulikumali
SHARE

ഇടുക്കി നെല്ലിമലയിൽ ആടുകളെ കൊന്ന പുലിയെ പിടികൂടി . പുലർച്ചയോടെ ആണ് വനം വകുപ്പ് സ്ഥാപിച്ച കെണിയിൽ പുലി കുടുങ്ങിയത് .  പുലിയെ വള്ളക്കടവിലെ ഉൾവനത്തിലെത്തിച്ചു തുറന്ന് വിട്ടു.

ജനവാസ മേഖലയിൽ പുലി എത്തിയേതോടെ  നെല്ലിമല ആറ്റോരം നിവാസികൾ വലിയ ആശങ്കയിലായിരുന്നു . വണ്ടിപ്പെരിയാർ നെല്ലിമല ആറ്റോരത്ത് പുലിയുടെ അക്രമണത്തിൽ തിങ്കളാഴ്ചയാണ്  രണ്ടു ആടുകൾ ചത്തത് . കുമളി റേഞ്ച് ആഫീസർ വി.കെ.രതീഷിന്റെ നേതൃത്വത്തിൽ  എത്തിയ വനപാലകർ  കാൽപാടുകൾ  പുലിയുടെ ശേഖരിച്ച്  ക്യാമറയും, പുലിയെ പിടികൂടുന്നതിനായി  കൂടും സ്ഥാപിച്ചിരുന്നു . 

രാത്രി 12നാണ്  മൂന്നു വയസുള്ള പെൺ പുലി കെണിയിൽ കുടുങ്ങിയത് . വനം വകുപ്പ് ഡോക്ടർമാർ നടത്തിയ പരിശോധനയിൽ പുലിക്ക് ആരോഗ്യ പ്രശ്നങ്ങൾ ഒന്നും കണ്ടെത്തിയില്ല .  പുലർച്ചെ തന്നെ പെരിയാർ വന്യജീവി സങ്കേതത്തിന്റെ ഭാഗമായ വള്ളക്കടവിലെ ഉൾവനത്തിൽ  പുലിയെ തുറന്ന് വിട്ടു . വനാതിർത്തി പങ്കിടുന്ന വണ്ടിപ്പെരിയാറിലെ തോട്ടം  മേഖലയിൽ പുലി, കരടി എന്നിവ എത്തുന്നതും വളർത്തു മൃഗങ്ങളെ അക്രമിക്കുന്നതും സ്ഥിരം  സംഭവമാണ്.

MORE IN CENTRAL
SHOW MORE
Loading...
Loading...