ഇടുക്കിയിൽ വിവിധയിടങ്ങളിൽ തീപിടുത്തം: വ്യാപക കൃഷി നാശം

wildfire-01
SHARE

ഇടുക്കി ജില്ലയിലെ വിവിധയിടങ്ങളിൽ ഉണ്ടായ തീപിടിത്തത്തിൽ വ്യാപക കൃഷി നാശം. അധിക സമയ വ്യത്യാസമില്ലാതെ വിവിധ പ്രദേശങ്ങളിൽ തീപിടിത്തം ഉണ്ടായതും, ശക്തമായ കാറ്റും രക്ഷാപ്രവർത്തനത്തെ ബാധിച്ചു. ഫയർഫോഴ്സിനു വിശ്രമമില്ലാത്ത മണിക്കൂറുകളായിരുന്നു കഴിഞ്ഞ 2 ദിവസവും.    

വെള്ളിയാമറ്റം ഇളംദേശത്ത് തീ പടർന്ന് 70 ഏക്കറോളം സ്ഥലം കത്തി നശിച്ചു. ജനവാസമേഖലയിലാണ്  തീ പടർന്നത്. കർഷകരുടെ റബർ, വാഴ, കൊക്കോ, കാപ്പി, കൊടി തുടങ്ങിയ കാർഷിക വിളകളാണ് കത്തി നശിച്ചത്. പാറക്കെട്ടുകളുള്ള ഇവിടെ മകരം 28 ന് രാത്രി പുല്ല് കത്തിച്ചുകളയുന്ന പതിവുണ്ട്. കർഷകരെല്ലാം ചേർന്ന് രാത്രിയാണ് ഇത്തരത്തിൽ കത്തിക്കുന്നത്. എന്നാൽ ചൊവ്വാഴ്ച ചിലർ നേരത്തെ തീയിട്ടിരുന്നു. ഫയർ ലൈൻ തെളിക്കാതെ  തീയിട്ടതാണ് പ്രദേശത്ത് വ്യാപകമായി തീപടരാന്‍ കാരണം. തുടർച്ചയായുള്ള ശക്തമായ കാറ്റ് തീ ആളിപ്പടരാൻ ഇടയാക്കി.

ഫയർഫോഴ്സ് വാഹനത്തിന് സംഭവ സ്ഥലത്തേക്ക് എത്താൻ വഴി സൗകര്യം ഇല്ലായിരുന്നതിനാൽ നാട്ടുകാരും ഫയർഫോഴ്സ് ഉദ്യോഗസ്ഥരും ഏറെ പണിപ്പെട്ട് തീ തല്ലിക്കെടുത്തുകയായിരുന്നു. തീ പൂർണമായും അണയ്ക്കാനായിട്ടില്ല.

കൃഷിയിടങ്ങളില്‍ അനാവശ്യമായി തീയിടുന്നതാണ് ഈ അപകടങ്ങളുടെയെല്ലാം കാരണം. വനഭൂമിയില്‍ ഫയര്‍ ലൈനുകള്‍ ഒരുക്കുന്നതിലും വീഴ്ച്ചയുണ്ടായിട്ടുണ്ട്.

MORE IN CENTRAL
SHOW MORE
Loading...
Loading...