കൊച്ചി കായലിൽ ആവേശമായി നാവികരുടെ മത്സരത്തുഴയേറ്

navy
SHARE

കൊച്ചി കായലില്‍ ആവേശമായി നാവികരുടെ മത്സരത്തുഴയേറ്. ദക്ഷിണ നാവിക കമാന്‍ഡിന്റെ ഈ വര്‍ഷത്തെ ബോട്ട് പുള്ളിങ് റിഗാറ്റയില്‍ എ.എസ്.ഡബ്ല്യു സ്കൂള്‍ ഒാവറോള്‍ ചാംപ്യന്‍മാരായി. നാവികരുടെ കായിക മികവിന് കൂടി പ്രാധാന്യം കൊടുക്കുന്നതിന്റെ ഭാഗമായാണ് ദക്ഷിണ നാവികാസ്ഥാനത്ത് വര്‍ഷത്തോറും നടക്കുന്ന പരമ്പരാഗത കായികയിനമായ ബോട്ട് പുള്ളിങ് റിഗാറ്റ.

കഴിഞ്ഞ കുറച്ച് ദിവസങ്ങളായി കൊച്ചി നാവിക ആസ്ഥാനത്തെ നാവികര്‍ കായലില്‍ തുഴയെറിഞ്ഞുള്ള തീവ്രപരിശീലനത്തിലായിരുന്നു. അതിന്റെ സമാപനമായിരുന്നു ഇന്ന്  രാവിലെ ആറര മുതല്‍ നാല് വിഭാഗങ്ങളിലായി നടന്ന മത്സരത്തുഴയെറിച്ചിലില്‍ ആറ് ടീമുകള്‍ വീതം അണിനിരന്നു.  സേനയിലെ ജൂനിയര്‍ സെയിലര്‍മാര്‍ മുതല്‍ സീനിയര്‍ ഒാഫിസര്‍മാര്‍ വരെ പരമ്പരാഗത കായികയിനായി ബോട്ട് പുള്ളിങ് റിഗാറ്റയില്‍ മത്സരിക്കാനിറങ്ങി. ഇവരെ പ്രോത്സാഹിപ്പിക്കാനായി വെണ്ടുരുത്തി പാലത്തിലും  നോര്‍ത്ത് ജെട്ടിയിലുമായി നാവികരും കുടുംബാംഗങ്ങളും അണിനിരന്നു.

നാല് വിഭാഗത്തിനും ഒന്നാം സ്ഥാനം നേടി എഎസ്ഡബ്യു സ്കൂള്‍ ഒാവറോള്‍ ചാംപ്യന്‍മാരായി. ദക്ഷിണനാവികസേന കമാന്‍ഡിങ് ഇന്‍ ചീഫ് വൈസ് അഡ്മിറല്‍ എ.കെ ചാവ്ള സമ്മാനങ്ങള്‍ വിതരണം ചെയ്തു. 

നാവികരുടെ കായികക്ഷമത നിലനിര്‍ത്താന്‍ വേണ്ടിയാണ് വിവിധതരം സ്പോര്‍ട്സ് ഇനങ്ങള്‍ക്ക് ദക്ഷിണനാവികസേന പ്രാധാന്യം നല്‍കുന്നതെന്നും ആരോഗ്യകരമായ ജീവിതശൈലിക്ക് ഇത് അഭികാമ്യമാണെന്നും വൈസ് അഡ്മിറല്‍ എ.കെ ചാവ്ള പറഞ്ഞു. രണ്ട് വര്‍ഷത്ത ഇടവേളയ്്ക്ക് ശേഷമാണ് എഎസ്ഡബ്യു സ്കൂള്‍ ബോട്ട് പുള്ളിങ് റിഗാറ്റയില്‍ ചാംപ്യന്‍മാരാകുന്നത്

MORE IN CENTRAL
SHOW MORE
Loading...
Loading...