നിർമാണം പൂർത്തിയായിട്ടും ഹോസ്റ്റൽ അടഞ്ഞു തന്നെ; വലഞ്ഞ് ആദിവാസി വിദ്യാർഥികൾ

hostel-24
SHARE

നിര്‍മാണം പൂര്‍ത്തീകരിച്ച് മാസങ്ങളായിട്ടും  പ്രവര്‍ത്തനം തുടങ്ങാതെ അടിമാലി ഇരുമ്പുപാലത്തെ സര്‍ക്കാര്‍ ട്രൈബല്‍ ഹോസ്റ്റല്‍ , കോടികള്‍ ചെലവിട്ട് നിര്‍മിച്ചിട്ടും ആദിവാസി വിദ്യാര്‍ഥികള്‍ക്ക് പ്രയോജനപ്പെടുന്നില്ല, കുട്ടികളുടെ താമസം ഇപ്പൊഴും തൊട്ടടുത്തുള്ള പഴയ ഹോസ്റ്റലില്‍.

ദേവികുളം താലൂക്കിലെ വിവിധ ആദിവാസി മേഖലകളില്‍ നിന്നുള്ള വിദ്യാര്‍ഥികള്‍ക്ക് താമസിച്ച് പഠനം നടത്താന്‍ ലക്ഷ്യമിട്ടായിരുന്നു ഹോസ്റ്റല്‍ നിര്‍മിച്ചത്. എന്നാല്‍ മാസങ്ങള്‍ കഴിഞ്ഞിട്ടും ഹോസ്റ്റലിന്റെ ഉദ്ഘാടനം വൈകുകയാണ്.

നൂറോളം ആദിവാസി വിഭാഗത്തില്‍പെട്ട  കുട്ടികള്‍ക്ക്   താമസ സൗകര്യമൊരുക്കാന്‍ ലക്ഷ്യമിട്ടാണ് അടിമാലി ഇരുമ്പുപാലത്ത് ട്രൈബല്‍ ഹോസ്റ്റല്‍ പണിതത്. നാല് നിലകളിലായി നിര്‍മിച്ച  കെട്ടിടത്തിന് നാല് കോടി 76 ലക്ഷം രൂപ ചിലവഴിച്ചു. മുന്‍  ഇടുക്കി എംപി  പി.ടി തോമസിന്റെ ഇടപെടലായിരുന്നു ഇരുമ്പുപാലത്തെ ട്രൈബല്‍ ഹോസ്റ്റലില്‍  നിര്‍മാണത്തിന് വഴിതെളിച്ചത്. പക്ഷെ മാസങ്ങള്‍ക്ക് മുമ്പ് നിര്‍മാണം പൂര്‍ത്തീകരിച്ചിട്ടും ഉദ്ഘാടനം വൈകുന്നുവെന്നാണ്  ആക്ഷേപം. പുതിയ  കെട്ടിടത്തിന് സമീപത്തെ പഴയ ട്രൈബല്‍ ഹോസ്റ്റലില്‍ ആണ് ഇപ്പോഴും കുട്ടികള്‍ താമസിക്കുന്നത്. പഠന മുറി, വായന ശാല, ഭക്ഷണ ശാല, പ്രാഥമിക ചികില്‍സ കേന്ദ്രം എന്നിവയെല്ലാം പുതിയ ഹോസ്റ്റലിലുണ്ട്. 

MORE IN CENTRAL
SHOW MORE
Loading...
Loading...