മാര്‍ അത്തനേഷ്യസ് കോളജില്‍ രാജ്യാന്തര സെമിനാറിന് തുടക്കമായി

scienceseminar
SHARE

കോതമംഗലം മാർ അത്തനേഷ്യസ് കോളജിലെ ശാസ്ത്ര വിഭാഗങ്ങൾ ഒരുമിച്ചു ചേർന്ന് നടത്തുന്ന രാജ്യാന്തര സെമിനാറിന് തുടക്കം. സയൻസ് ആൻഡ് ടെക്നോളജി ഓഫ് അഡ്വാൻസ്ഡ് മെറ്റീരിയൽസ്  അഥവാ സ്റ്റാം എന്ന പേരിലാണ് സെമിനാർ സംഘടിപ്പിച്ചിരിക്കുന്നത്.

ഇറ്റലി, ഫ്രാൻസ്,  ജർമ്മനി, മലേഷ്യ, സിംഗപ്പൂർ, തുടങ്ങിയ ഇരുപതോളം രാജ്യങ്ങളിൽ നിന്നായി 120 ഗവേഷകരുടെ സംഘമാണ് കോതമംഗലം മാർ അത്തനേഷ്യസ് കോളജിലെത്തിയിരിക്കുന്നത്. നാനോ ടെക്നോളജിയിലടക്കം ഉപയോഗിക്കുന്ന ഏറ്റവും നൂതനമായ സമീപനങ്ങൾ സെമിനാറിൽ ചർച്ചാ വിഷയമായി.  കളിമണ്ണ്, മെറ്റൽ ഓക്സൈഡുകൾ, നാനോ സെല്ലുലോസ്,  കാർബൺ നാനോവസ്തുക്കൾ, എന്നിവയുടെ പ്രായോഗികത ചർച്ച ചെയ്തു. താരതമ്യേന ലളിതമായ പ്രക്രിയകൾ ഉപയോഗിച്ച് നാനോസ്ട്രക്ചറുകളുടെ വിവിധ തലങ്ങൾ നിർമിക്കാൻ കഴിയുമെന്നും ഗവേഷകർ ചൂണ്ടിക്കാട്ടി.

തുടർന്നുള്ള സെഷനുകളിൽ ശാസ്ത്ര പ്രബന്ധങ്ങൾ  അവതരിപ്പിച്ചു. നാനോ ടെക്നോളജിയുടെ ഏറ്റവും   നല്ല   ഗുണഫലങ്ങളിലൊന്ന് നാനോമെഡിസിൻ മേഖലയിലാണെന്ന് പ്രൊഫ. കുരുവിള ജോസഫ് സമർത്ഥിച്ചു.  കാര്യക്ഷമമായ ഇലക്ട്രോകാറ്റലിസ്റ്റുകളെ കണ്ടെത്തുന്നതിനായി തീവ്രമായ ശ്രമങ്ങൾ നടന്നിട്ടുണ്ടെന്ന് പ്രൊഫ. എസ്. സമ്പത്ത് അവകാശപ്പെട്ടു .

MORE IN CENTRAL
SHOW MORE
Loading...
Loading...