സിപിഎം പ്രവര്‍ത്തകര്‍ക്കെതിരെ കേസെടുത്തില്ല; ഉപരോധവുമായി യുഡിഎഫ്

lifecongress-02
SHARE

നഗരസഭാ ഭൂമി കയ്യേറി കുടിൽ കെട്ടിയ സി പി എം പ്രവർത്തകർക്കെതിരെ കേസെടുത്തില്ലെന്നാരോപിച്ച് കൊച്ചി. കളമശേരിയിൽ യു ഡി എഫിന്റെ പൊലീസ് സ്റ്റേഷൻ ഉപരോധം. കഴിഞ്ഞ ദിവസം രാത്രി എട്ടരയോടെ തുടങ്ങിയ ഉപരോധം ഉന്നത പൊലീസുദ്യോഗസ്ഥരുടെ ഇടപെടലിനെ തുടർന്നാണ് അവസാനിച്ചത്.

ഇന്നലെ രാത്രി എട്ടരയോടെയാണ് കളമശേരി നഗരസഭാധ്യക്ഷ റുഖിയ ജമാലിന്റ നേതൃത്വത്തിൽ യു ഡി എഫ് കൗൺസിലർമാരടക്കമുള്ള പ്രവർത്തകർ പൊലീസ് സ്‌റ്റേഷനു മുന്നിൽ പ്രതിഷേധം തുടങ്ങിയത്. നഗരസഭയുടെ ഉടമസ്ഥതയിലുള്ള ഭൂമി കയ്യേറി കുടിൽ കെട്ടി പ്രതിഷേധിച്ച സി പി എം പ്രവർത്തകരെ ഒഴിപ്പിക്കണമെന്ന് ആവശ്യപ്പെട്ടിട്ടും പൊലീസ് നടപടിയെടുത്തില്ലെന്നാരോപിച്ചായിരുന്നു സമരം. 

ഭൂമി കൈയ്യേറാൻ സാധ്യതയുണ്ടെന്ന് കാണിച്ച് നഗരസഭാ സെക്രട്ടറി  ജില്ലാ കളക്ടർക്കും പോലീസ്  കമ്മീഷണർക്കും പത്താം തീയതി പരാതി നൽകിയിരുന്നെങ്കിലും നടപടിയെടുക്കാൻ തയാറായില്ലെന്ന് യുഡിഎഫ് നേതാക്കൾ കുറ്റപ്പെടുത്തി.

സമരം നീണ്ടതോടെ അസിസ്റ്റന്റ് പൊലീസ് കമ്മിഷണർ സ്ഥലത്തെത്തി നേതാക്കളുമായി ചർച്ച നടത്തി. കയ്യേറിയ സ്ഥലത്ത് നിർമിച്ച കുടിലുകൾ പൊളിച്ചു നീക്കാമെന്നും സി പി എം പ്രവർത്തകർക്കെതിരെ കേസെടുക്കാമെന്നുമുള്ള ഉറപ്പിൽ രാത്രി പതിനൊന്നു മണിയോടെ സമരം അവസാനിപ്പിക്കുകയായിരുന്നു. 

സംസ്ഥാന സർക്കാരിന്റെ ലൈഫ് പദ്ധതി യു ഡി എഫ് ഭരണസമിതി അട്ടിമറിക്കുന്നെന്നാരോപിച്ചാണ് സി പി എം ഏരിയാ കമ്മിറ്റിയുടെ നേതൃത്വത്തിൽ നഗരസഭയുടെ ഉടമസ്ഥതയിലുള്ള അഞ്ചേക്കർ സ്ഥലം കൈയ്യേറി കുടിൽ കെട്ടി പ്രതിഷേധിച്ചത്.

MORE IN CENTRAL
SHOW MORE
Loading...
Loading...