'പുറമ്പോക്ക് ഭൂമി ആവശ്യക്കാർക്ക് നൽകണം'; ആവശ്യവുമായി കുടിൽകെട്ടി സമരം

kudil-samaram
SHARE

കളമശ്ശേരി നഗരസഭയുടെ ഭൂമിയിൽ സിപിഎം പ്രതിഷേധം തുടരുന്നു. സമരക്കാർ ഭൂമിയിൽ കൂടുതൽ കുടിലുകൾ കെട്ടി. ഇതിനിടെ  കയ്യേറ്റം ഒഴിപ്പിക്കാൻ സഹായം ആവശ്യപ്പെട്ട് നഗരസഭ പൊലീസിന് കത്ത് നൽകി.

അഞ്ഞൂറോളം അപേക്ഷകർ കാത്തിരിക്കുമ്പോൾ കളമശ്ശേരിയിലെ പുറമ്പോക്ക് ഭൂമിയായ അഞ്ചേക്കർ സ്ഥലം ലൈഫ് പദ്ധതിക്കായി വിനിയോഗിക്കാത്തതിനെതിരെയാണ് സി.പി.എമ്മിന്റെ നേതൃത്വത്തിലുള്ള പ്രതിഷേധം. ഇന്നലെ രാവിലെയാണ്  എൽഡിഎഫ് കൗൺസിലർമാരും അപേക്ഷകരും ചേർന്ന് കുടിൽ കെട്ടി സമരം ആരംഭിച്ചത്. കുടിലുകൾ പൊളിക്കണമെന്നാവശ്യപ്പെട്ട് നഗരസഭാധ്യക്ഷ റുഖിയ ജമാലിന്റെ നേതൃത്വത്തിൽ പൊലീസ് സ്റ്റേഷനിൽ കുത്തിയിരുപ്പ് നടത്തിയതോടെയാണ് സമരക്കാർ കുടിലുകളുടെ എണ്ണം കൂട്ടിയത്. ഒഴിപ്പിക്കലിന് സഹായം ആവശ്യപ്പെട്ട് നഗരസഭ നൽകിയ കത്തിന്റെ അടിസ്ഥാനത്തിൽ പൊലീസ് സ്ഥലത്തെത്തി സ്ഥിതി വിലയിരുത്തി. നഗരസഭയുടെ ആവശ്യത്തെ കുറിച്ച് സമരക്കാരെ അറിയിച്ചു.

കയ്യേറ്റം അടുത്ത ദിവസംതന്നെ ഒഴിപ്പിക്കുമെന്ന നിലപാടിലാണ് നഗരസഭ.

MORE IN CENTRAL
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Loading...
Loading...