റോഡ്സുരക്ഷാവാരാചരണം; ബോധവത്കരണപരിപാടികളുമായി മോട്ടോര്‍ വാഹന വകുപ്പ്

roadsafety-kochi-05
SHARE

റോഡ് സുരക്ഷാ വാരാചരണത്തിന്റെ ഭാഗമായി പെരുമ്പാവൂരില്‍ വിപുലമായ പരിപാടികള്‍. റോഡ് അപകടക്കേസുകളില്‍ മുന്നറിയിപ്പ് നല്‍കാന്‍ ബുധനാഴ്ച മോക്ഡ്രില്‍ സംഘടിപ്പിക്കും. വിദ്യാര്‍‌ഥികളെ ബോധവല്‍കരിക്കാന്‍ വിവിധ പരിപാടികളും നടക്കും.  

ശനിയാഴ്ച തുടങ്ങി വരുന്ന വെള്ളി വരെയാണ് സംസ്ഥാന വ്യാപകമായി റോഡുസുരക്ഷാ ബോധവല്‌ക്കരണ വാരം ആചരിക്കുന്നത്. റോഡിലെ വാഹനപരിശോധന ഊര്‌‌‍ജിതമാക്കി, കൂടാതെ ബോധവല്‌ക്കരണ ലഘുലേഖകളും വിതരണം ചെയ്താണ് പെരുമ്പാവൂരിലെ പരിപാടികള്‍ കഴിഞ്ഞ ദിവസം തുടങ്ങിയത്. സ്റ്റുഡന്റ ്പൊലീസ് കേഡറ്റുകളുടെ പങ്കാളിത്തവും ഉറപ്പാക്കി. ഡ്രൈവിങ് സ്കൂളുകളെ പങ്കെടുപ്പിച്ചായിരുന്നു രണ്ടാം ദിന പരിപാടികള്‍. ബോധവല്‍ക്കരണ വിളംബരജാഥകളും വിവിധ കേന്ദ്രങ്ങളില്‍ സ്വീകരണ യോഗങ്ങളും ഒരുക്കി. തിങ്കളാഴ്ച െപരുമ്പാവൂരിൽ നടന്ന പരിപാടിയിൽ വിവിധ രാഷ്ട്രീയ നേതാക്കൾ പങ്കെടുത്തു. 

ലീഗൽ സർവീസ് അതോറിറ്റി, ഫ്രണ്ട്സ് ഓഫ് പെരുമ്പാവൂർ തുടങ്ങിയവരുടെ സഹകരണത്തോടെ ആണ് ചൊവ്വാഴ്ചത്തെ പരിപാടികൾ. കർശന വാഹനപരിശോധന നടത്തി നിയമം പൂർണമായി പാലിച്ചുവരുന്നവരെ കണ്ടെത്തി, ഓരോ ലീറ്റർ ഇന്ധനം നിറയ്ക്കാനുള്ള കൂപ്പണുകള്‍ ഇവർക്ക് സമ്മാനമായി നൽകും. പെരുമ്പാവൂരിലെ ബസ് സംഘടകളുടെ സഹകരണവുമുണ്ട്. ബസുകളിൽ റോഡ് സുരക്ഷാ സന്ദേശങ്ങൾ പ്രതിപാദിക്കുന്ന സ്റ്റിക്കറുകൾ പതിക്കും. പതിനഞ്ചിനാണ് മോക്ഡ്രിൽ. റോഡ‍് അപകടങ്ങളിൽ പാലിക്കേണ്ട സുരക്ഷാ മുൻകരുതലുകളെക്കുറിച്ച് ഉദ്യോഗസ്ഥരെയും പൊതുജനത്തെയും ബോധവൽ‌ക്കരിക്കുകയാണ് ഉദ്ദേശ്യം. ജൂനിയർ റെ‍‍‍ഡ്ക്രോസുമായി സഹകരിച്ചുള്ള ക്വിസ് മൽസരമാണ് മറ്റൊരു പ്രധാനപരിപാടി. അവസാനദിനം പൊലീസുമായി ചേർന്ന് സംയുക്ത വാഹനപരിശോധന നടക്കും. ബസുകളുടെ വേഗപ്പൂട്ട്, എയർഹോൺ, ബൈക്കുകളുടെ സൈലൻസറുകള്‍ തുടങ്ങിയവ കർശനമായി പരിശോധിക്കും. 

MORE IN CENTRAL
SHOW MORE
Loading...
Loading...