കാലാവസ്ഥാ വ്യതിയാനം അറിയാം: ശ്രദ്ധക്ഷണിച്ച് രാജ്യാന്തര സെമിനാര്‍

MASeminar-04
SHARE

കാലാവസ്ഥാ വ്യതിയാനത്തിന്‍റെ ഉള്ളറകളിലേക്ക് ശ്രദ്ധക്ഷണിച്ച് കോതമംഗലം എംഎ കോളജില്‍ നടക്കുന്ന രാജ്യാന്തര സെമിനാര്‍. കാലാവസ്ഥാ വ്യതിയാനത്തിന്‍റെ പ്രതികൂലാവസ്ഥകള്‍ ജനങ്ങളുടെ ജീവനോപാധികളെ പ്രതിസന്ധിയിലാക്കുന്നുവെന്ന് സെമിനാര്‍ ഉദ്ഘാടനം ചെയ്ത പ്രശസ്ത ജര്‍മന്‍ ശാസ്ത്രജ്ഞന്‍ മാക്സ് ഫ്രാങ്ക് ചൂണ്ടിക്കാട്ടി.  

കൃഷി, അടിസ്ഥാന സൗകര്യ വികസനം, ടൂറിസം സാമ്പത്തികഘടന, ആരോഗ്യം, ഉത്പാദനരംഗം എന്നീ മേഖലകളിലെല്ലാം കാലാവസ്ഥാവ്യതിയാനം ഗുരുതരമായ പ്രശ്നങ്ങള്‍ സൃഷ്ടിക്കുന്നതായി രാജ്യാന്തര സെമിനാര്‍ വിലയിരുത്തി. കാലാവസ്ഥാവ്യതിയാനം മറികടക്കാൻ നിർമാണ പ്രവർത്തനങ്ങളും വികസന പ്രവർത്തനങ്ങളും കൃത്യമായ ആസൂത്രണത്തോടെ നടപ്പാക്കണമെന്ന് സെമിനാര്‍ ഉദ്ഘാടനം ചെയ്ത പ്രഫസര്‍ മാകസ് ഫ്രാങ്ക് ചൂണ്ടിക്കാട്ടി.

കാലാവസ്ഥാവ്യതിയാനത്തിന്‍റെ പ്രത്യാഘാതങ്ങള്‍  മറികടക്കാൻ പ്രാദേശിക തലത്തിൽ തന്നെ നയരൂപീകരണം വേണമെന്നും സെമിനാറില്‍ നിര്‍ദേശമുയര്‍ന്നു. കാലാവസ്ഥാ മാറ്റത്തിന്റെ പശ്ചാത്തലത്തിൽ വിവിധ വിഷയങ്ങളെ മുൻനിർത്തി നടന്ന പ്രബന്ധാവതരണങ്ങൾ ഏറെ ചർച്ചകൾക്ക് വഴി തുറക്കുന്നതായിരുന്നു. ഇന്തോനേഷ്യയില്‍ നിന്നുള്ള ഡോ. യൊനറിസ, ഡോ.ബേബി സൂസി പോത്തൻ, ഡോ.റോസ് വൈൻ ജോയി, നേപ്പാളിലെ ത്രിഹുവാൻ സർവകലശാലയിലെ അസിസ്റ്റന്റ് പ്രൊഫ.ഡോ.മേനുക മഹർജൻ, പ്രൊഫസർ വത്സമ്മ ജോസഫ് എന്നിവർ പ്ലീനറി സെഷനുകളിൽ പ്രബന്ധങ്ങൾ അവതരിപ്പിച്ചു.

MORE IN CENTRAL
SHOW MORE
Loading...
Loading...