വര്‍ണപുഷ്പങ്ങളുടെ കലവറ; സസ്യമേളയ്ക്ക് നാഗമ്പടത്ത് തുടക്കം

flowershow-06
SHARE

കോട്ടയം അഗ്രിഹോര്‍ട്ടികള്‍ചറല്‍ സൊസൈറ്റിയുടെ 58ാമത് പുഷ്പഫല സസ്യമേളയ്ക്ക് നാഗമ്പടം മൈതാനിയില്‍ തുടക്കമായി. വിദേശ രാജ്യങ്ങളില്‍ നിന്നുള്ള പുഷ്പങ്ങളക്ക് പുറമെ സംസ്ഥാനത്തെ നാല്‍പതിലേറെ നഴ്സറികള്‍ മേളയില്‍ പങ്കെടുക്കുന്നുണ്ട്. ഇക്ബാനയെന്ന ജാപ്പനീസ് പുഷ്പ സംവിധാന ശൈലിയെയും മേളയില്‍ പരിചയപ്പെടാം.  

വിദേശിയും സ്വദേശിയുമായ ആയിരത്തിലേറെ വര്‍ണപുഷ്പങ്ങളുടെ കലവറയാണ് അക്ഷരനഗരിയില്‍ ഒരുക്കിയിട്ടുള്ളത്. പൂക്കളുടെ സൗന്ദര്യം മാത്രമല്ല പൂക്കളെ ഒരുക്കുന്നതിലും ഉദ്യാനം സജ്ജീകരിക്കുന്നതിലുമുള്ള പുത്തന്‍ ട്രെന്‍ഡുകള്‍ പരിചയപ്പെടാനുള്ള അവസരം കൂടിയാണിത്. 

ബെംഗളൂരുവിലെ നലേസ ഫ്ലോറല്‍ ഫ്യൂഷനാണ് പുഷ്പ സംവിധാനത്തിലെ ഇക്ബാന ശൈലിയെ കോട്ടയത്തുകാര്‍ക്ക് പരിചയപ്പെടുത്തുന്നത്. പൂക്കള്‍ക്കൊപ്പം തടിക്കഷ്ണങ്ങളും ഉപയോഗിച്ച് പുഷ്പ സംവിധാനം ഒരുക്കുന്നതാണ് ഇക്ബാന ശൈലി. ഉപയോഗിക്കുന്നതില്‍ ഏറെയും വിദേശ പുഷ്പങ്ങളാണ്. കലാന്‍ഞ്ചോ, വിന്‍ക, അക്കാഫ, ഗോള്‍ഡന്‍ സ്പോട്, ജര്‍മാന്‍ ഗ്രാസ് തുടങ്ങി വിവിധയിനം ബോര്‍ഡര്‍ പ്ലാന്‍റുകളും മേളയില്‍ ലഭ്യമാണ്.

പഴം, പച്ചക്കറി തൈകളും വിത്തുകളും വാങ്ങാനുള്ള സൗകര്യവും മേളയിലുണ്ടാകും. രുചിവൈവിധ്യങ്ങളുടെ സംഗമവേദി കൂടിയാകുകയാണ് പുഷ്പമേള. രാവിലെ ഒന്‍പത് മുതല്‍ വൈകിട്ട് എട്ടര വരെയാണ് പ്രദര്‍ശന സമയം. മേള ഞായറാഴ്ച സമാപിക്കും.

MORE IN CENTRAL
SHOW MORE
Loading...
Loading...