പ്രളയത്തിൽ തകർന്ന് റോഡ്; ഒരു വർഷം കഴിഞ്ഞിട്ടും പുനർനിർമിക്കാൻ നടപടിയില്ല

roadanchal
SHARE

പാലക്കാട് തൃത്താല ആനക്കരയില്‍ പ്രളയത്തിൽ തകർന്ന റോഡ് ഒരു വർഷം കഴിഞ്ഞിട്ടും പുനർനിർമിക്കാൻ നടപടിയില്ല. നാട്ടുകാരും, ഓട്ടോറിക്ഷാ തൊഴിലാളികളും റോഡിലെ കുഴികളിൽ വാഴനട്ടു പ്രതിഷേധിച്ചു. മലപ്പുറം പാലക്കാട് ജില്ലകളെ ബന്ധിപ്പിക്കുന്ന പ്രധാന റോഡാണിത്.

ആനക്കരയില്‍ നിന്ന് തുടങ്ങി കണ്ടനകത്ത് ചേരുന്ന റോഡാണിത്. പ്രളയത്തിനു ശേഷമുള്ള റോഡിന്റെ തകർച്ച വാഹനയാത്രകാരുടെ ദുരിതം ഇരട്ടിയാക്കുന്നു. മഴയിൽ രൂപപ്പെട്ട വലിയ കുഴികൾ വാഹന യാത്രക്കാരെ വല്ലാതെ വലയ്ക്കുന്നു

പരാതികൾ അധികാരികളുടെ പലതവണ എത്തിയതാണ്. എന്നിട്ടും ഫലമില്ലാതായതോടെയാണ് പ്രതിഷേധമെന്നോണം റോഡില്‍ വാഴനട്ടത്.

വാഹനങ്ങള്‍ കുഴികളിൽ വീണ് യാത്രക്കാര്‍ക്ക് ‍പര‌ുക്കേൽക്കുന്നതും പതിവാണ്. 

ആനക്കര അങ്ങാടി മുതൽ വടക്കത്ത്പടി വരെയുള്ള 200 മീറ്റർ ദൂരം പൂർണമായും`തകർന്നതാണ്. എടപ്പാളിൽ മേല്‍പ്പാലം പണിയുന്നതിനാല്‍ കോഴിക്കോട് നിന്ന് തൃശ്ശൂർ ഭാഗത്തേക്ക് പോകുന്ന വാഹനങ്ങളും ഇതുവഴിയാണ് കടന്നു പോകുന്നത്.

പാടശേഖരങ്ങളോട് ചേർന്നുളളതായതിനാല്‍  റോഡ് ഉയര്‍ത്തണമെന്നും നാട്ടുകാര്‍ ആവശ്യപ്പെട്ടു. 

MORE IN CENTRAL
SHOW MORE
Loading...
Loading...