നെടുമ്പാശേരിയില്‍ പോയവര്‍ഷം റെക്കോര്‍ഡ് സ്വര്‍ണവേട്ട; പിടിച്ചത് 131 കിലോ

smuggling-01
SHARE

നെടുമ്പാശേരിയില്‍ എയര്‍ കസ്റ്റംസ് ഇന്റജിലിന്‍സ് പോയവര്‍ഷം നടത്തിയത് റെക്കോര്‍ഡ് സ്വര്‍ണവേട്ട. 131 കിലോ സ്വര്‍ണം പിടികൂടിയ കസ്റ്റംസ് പോയവര്‍ഷം റജിസ്റ്റര്‍ ചെയ്തത്  67.4കോടി രൂപ മൂല്യമുള്ള 369 കള്ളക്കടത്ത് കേസുകള്‍. 

നെടുമ്പാശേരി വിമാനത്താവളം പ്രവര്‍ത്തനം തുടങ്ങിയശേഷം എയര്‍ കസ്റ്റംസ് ഇന്റലിജന്‍സ്  റെക്കോഡ് നേട്ടമുണ്ടാക്കിയ വര്‍ഷമാണ് കടന്നുപോയത്. പ്രിന്‍സിപ്പല്‍  ചീഫ് കമ്മിഷണര്‍ പുല്ലേല നാഗേശ്വര റാവുന്റെ ചുമതലയിലുള്ള യൂണിറ്റുകളില്‍  ഏറ്റവും മികച്ച പ്രവര്‍ത്തനാണ്  നെടുമ്പാശേരിയില്‍ പോയവര്‍ഷം നടന്നത് . ഏറ്റവുമധികം സ്വര്‍ണക്കടത്ത് പിടികൂടിയ വര്‍ഷമായിരുന്നു 2019 . 45.3 കോടിരൂപയുടെ സ്വര്‍ണമാണ് ഈ കാലയളവില്‍ പിടികൂടിയത്. ലഹരികടത്തിന് വലിയൊരളവുവരെ തടയിടാനും ഈ കാലയളവില്‍ കഴിഞ്ഞു .രാജ്യാന്തര വിപണിയില്‍ 6 കോടിരൂപയുടെ വിലമതിക്കുന്ന 4.6 കിലോ ഹാഷിഷ് കഴിഞ്ഞവര്‍ഷം മാത്രം പിടിച്ചെടുത്തു. 21 കേസുകളിലായി  3.30 കോടിയുടെ വിദേശ കറന്‍സിയും 23 കേസുകളിലായി 1.2 കോടിയുടെഇന്ത്യന്‍ കറന്‍സിയും പിടികൂടി. 61 ലക്ഷം രൂപ വിലവരുന്ന 1600 കാര്‍ട്ടണ്‍ വിദേശ പ്രീമിയം സിഗരറ്റ് പിടികൂടാനായതും പോയവര്‍ഷത്തെ നേട്ടമാണ്. 

കമ്മിഷണര്‍മാരായ  മുഹമ്മദ് യൂസഫും  സുമിത് കൂമാറും നേതൃത്വം നല്‍കുന്ന സംഘം 17 കോടിരൂപയുടെ കറന്‍സി എക്സ്ചേഞ്ച് തട്ടിപ്പും കഴിഞ്ഞവര്‍ഷം കണ്ടെത്തി. എയര്‍ കസ്റ്റംസ് ഇന്റലിജന്‍സ് അസിസ്റ്റന്‍ഡ്  കമ്മിഷണര്‍ ഫ്രാന്‍സിസ് കോടങ്കണ്ടത്തിന്റെ ചുമതലയില്‍   കസ്റ്റംസ്  അസിസ്റ്റന്‍ഡ് കമ്മിഷണര്‍മാരായ  മെയ്തീന്‍ നൈന  പിസി അജിത്കുമാര്‍  വി ഹജോങ് , റോയി വര്‍ഗീസ് എന്നിവര്‍ നേതൃത്വം നല്‍കുന്ന  നാലു സംഘങ്ങളാണ് നെടുമ്പാശേരിയില്‍ ഈ നേട്ടം സ്വന്തമാക്കിയത്.

MORE IN CENTRAL
SHOW MORE
Loading...
Loading...