ഭക്ഷണം പാഴാക്കുന്നതിനെതിരെ 'സ്ട്രൈക്ക് ഹങ്കര്‍' സന്ദേശവുമായി വിദ്യാര്‍ഥികള്‍

sttheresasfood-01
SHARE

ഭക്ഷണം പാഴാക്കുന്നതിനെതിരെ സന്ദേശവുമായി സെന്‍റ് തെരേസാസ് കോളജിലെ വിദ്യാ‍ര്‍ഥികളുടെ പുതുവര്‍ഷാഘോഷം. സ്ട്രൈക് ഹംഗ‍ര്‍ എന്ന പേരില്‍ കൊച്ചി ഒബറോണ്‍ മാള്‍ കേന്ദ്രീകരിച്ചായിരുന്നു പുതുവര്‍ഷത്തിലെ പ്രചാരണം. ഭക്ഷണം പാഴാക്കുന്നതിനെതിരെ ഫ്ളാഷ് മോബും വിദ്യാര്‍ഥിനികള്‍ സംഘടിപ്പിച്ചു.

  

വിശപ്പിന്‍റെ വില തിരച്ചറിഞ്ഞൊരു പുതുവര്‍ഷാഘോഷമാണ് സെന്‍റ് തെരേസാസിലെ വിദ്യാര്‍ഥികള്‍ ഒരുക്കിയത്. പുതുവ‍ര്‍ഷ ദിനത്തില്‍ വൃദ്ധസദനത്തിലേക്ക് ആവശ്യമായ സാധനങ്ങള്‍ സംഭരിച്ച് മാതൃകയാവുകയായിരുന്നു ഈ വിദ്യാ‍ര്‍ഥിനികള്‍.കഴിഞ്ഞ മൂന്നു മാസമായി നടത്തി വരുന്ന സ്ട്രൈക് ഹംഗ‍ര്‍ ക്യാംപെയിനിന്‍റെ ഭാഗമായാണ് വൃദ്ധസദനത്തിലേക്ക് ഭക്ഷണപദാ‍ര്‍ഥങ്ങള്‍ സംഭരിച്ചത്. മാളിലെ സൂപ്പ‍ര്‍ മാര്‍ക്കറ്റിന് സമീപം വിദ്യാര്‍ഥികള്‍ കളക്ഷന്‍ ബോക്സുകള്‍ സ്ഥാപിച്ചു. പുതുവര്‍ഷ ദിനത്തില്‍ മാളുകളില്‍ എത്തിയവര്‍ക്ക് ഭക്ഷണ സാധനങ്ങള്‍ ശേഖരിക്കുന്നതിനെ കുറിച്ച് വിവരങ്ങള്‍ കൈമാറി. താല്‍പര്യമുള്ളവര്‍ക്ക് സൂപ്പര്‍ മാര്‍ക്കറ്റില്‍ നിന്ന് ഭക്ഷണസാധനങ്ങള്‍ വാങ്ങി കളക്ഷന്‍ ബോക്സില്‍ നിക്ഷേപിക്കാവുന്ന തരത്തിലായിരുന്നു സംഭരണം. 

ഭക്ഷണം പാഴാക്കരുത് എന്ന പ്രമേയത്തില്‍ ഒരുക്കിയ ഫ്ളാഷ് മോബും ഏറെ ശ്രദ്ധേയമായി. മൂന്നു മാസമായി നടക്കുന്ന സ്ട്രൈക് ഹംഗര്‍ ക്യാംപെയിനിന്‍റെ ഭാഗമായി ഒട്ടേറെ സന്നദ്ധ പ്രവര്‍ത്തനങ്ങള്‍ വിദ്യാര്‍ഥികള്‍ സംഘടിപ്പിച്ചിരുന്നു.

  

MORE IN CENTRAL
SHOW MORE
Loading...
Loading...