ചൊക്കനാട് എസ്റ്റേറ്റിൽ കാട്ടാന ശല്യം; വനം വകുപ്പിനെതിരെ നാട്ടുകാർ

elephant-web
SHARE

കാട്ടാന ശല്യത്തില്‍ പൊറുതിമുട്ടി മൂന്നാര്‍ ചൊക്കനാട് എസ്റ്റേറ്റിലെ തൊഴിലാളികള്‍. കാട്ടാന വ്യാപക കൃഷിനാശമുണ്ടാക്കി. വന്യമൃഗശല്ല്യത്തിന് പരിഹാരം കാണാന്‍ വനം വകുപ്പ് തയ്യാറാകുന്നില്ലെന്നാണ്  നാട്ടുകാരുടെ ആരോപണം.

തോട്ടം തൊഴിലാളികള്‍ തിങ്ങിപ്പാര്‍ക്കുന്ന മൂന്നാറിലെ എസ്റ്റേറ്റ് ലയങ്ങളില്‍ കാലങ്ങളായി തുടരുന്ന കാട്ടാന ശല്യത്തിന് പരിഹാരമില്ല. കഴിഞ്ഞ ദിവസം രാവിലെ  മൂന്നാര്‍ ചൊക്കനാട് എസ്റ്റേറ്റിലെത്തിയ കാട്ടാന സമീപത്തുണ്ടായിരുന്ന ഏക്കറ് കണക്കിന് കൃഷിവിളകള്‍ നശിപ്പിച്ചു. വീട്ടുമുറ്റത്ത് നിര്‍ത്തിയിട്ടിരുന്ന വാഹനങ്ങള്‍ക്കും കേടുപാടുകള്‍ വരുത്തി. തൊഴിലാളികള്‍ ചേര്‍ന്ന് പാട്ടകൊട്ടിയും പടക്കം പൊട്ടിച്ചും വിരട്ടിയോടിച്ചെങ്കിലും സമീപത്തുള്ള യൂക്കാലി കാട്ടില്‍ ഒറ്റയാന്‍ നിലയുറപ്പിച്ചിരിക്കുകയാണ്.

കാട്ടാന ശല്യം രൂക്ഷമായ സാഹചര്യത്തില്‍ നിരവധി തവണ പരാതി നല്‍കിയിട്ടും വനം വകുപ്പ് വേണ്ട നടപടി സ്വീകരിക്കുന്നില്ലെന്നാണ്  ആക്ഷേപം.കാട്ടാന എസ്റ്റേറ്റ് ലയത്തിന് സമീപത്തെ കാട്ടില്‍ നിലയുറപ്പിച്ചിരിക്കുന്നതിനാല്‍ രാത്രി  തീയിട്ടും പടക്കം പൊട്ടിച്ചും  വീടുകള്‍ക്ക്  കാവലിരിക്കുകയാണ് നാട്ടുകാര്‍.   ആനയെ കാട്ടില്‍ കയറ്റി വിടുന്നതിന് വനം വകുപ്പ് നടപടി സ്വീകരിക്കണമെന്നാണ് തോട്ടം തൊഴിലാളികളുടെ ആവശ്യം

MORE IN CENTRAL
SHOW MORE
Loading...
Loading...