ട്വന്റി 20 കൂട്ടായ്മയുമായി ഭിന്നത; കിഴക്കമ്പലം പ്രസിഡണ്ട് രാജി വച്ചു

twenty-web
SHARE

ട്വന്‍റി 20 ജനകീയ കൂട്ടായ്മ ഭരിക്കുന്ന എറണാകുളം കിഴക്കന്പലം പഞ്ചായത്ത് പ്രസിഡന്‍റ് കെ.വി.ജേക്കബ് രാജി വച്ചു. ട്വന്‍റി 20 നേതൃത്വവുമായുള്ള അഭിപ്രായ ഭിന്നതയെ തുടര്‍ന്നാണ് രാതി. വെള്ളിയാഴ്ച പ്രസിഡന്‍റിനെതിരെ അവിശ്വാസ പ്രമേയം കൊണ്ടുവരാന്‍ ട്വന്‍റി 20യിലെ ഒരു വിഭാഗം തീരുമാനിച്ചിരുന്നു. 

കഴിഞ്ഞ പഞ്ചായത്ത് തിരഞ്ഞെടുപ്പില്‍ ഇടതു വലതു മുന്നണികളെ അട്ടിമറിച്ച് കിഴക്കന്പലം പഞ്ചായത്തില്‍ ചരിത്രവിജയം നേടിയ ട്വന്‍റി 20യിലാണ് പൊട്ടിത്തെറിയുണ്ടായത്. പഞ്ചായത്ത് പ്രസിഡന്‍റ് കെവി ജേക്കബും ട്വന്‍റി 20 ചീഫ് കോര്‍ഡിനേറ്ററും കിറ്റെക്സ് ഗ്രൂപ്പ് എംഡിയുമായ സാബു ജേക്കബും തമ്മില്‍ മാസങ്ങളായി നിലനില്‍ക്കുന്ന ത‍ര്‍ക്കമാണ് രാജിയിലേക്ക് നയിച്ചത്. വെള്ളിയാഴ്ച ട്വന്‍റി 20 അംഗങ്ങള്‍ പ്രസിഡന്‍റിനെതിരെ അവിശ്വാസ പ്രമേയം അവതരിപ്പിക്കാനിരിക്കെയാണ് രാജി. നേരത്തെ ട്വന്‍റി 20, കെവി ജേക്കബിന്‍റെ രാജി ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ രാജി ആവശ്യം തള്ളിയ ജേക്കബ് പ്രസിഡന്‍റ് സ്ഥാനത്ത് തുടര്‍ന്നു. ഇതേ തുടര്‍ന്നാണ് പ്രസിഡന്‍റിനെതിരെ വെള്ളിയാഴ്ച അവിശ്വാസ പ്രമേയം അവതരിപ്പിക്കാന്‍ തീരുമാനിച്ചത്. സ്വതന്ത്രമായി പ്രവര്‍ത്തിക്കാനുള്ള സാഹചര്യം ഇല്ലെന്നും, നിയമലംഘനങ്ങള്‍ക്ക് കൂട്ടു നില്‍ക്കാനാകില്ലെന്നും വ്യക്തമാക്കി കൊണ്ടാണ് ജേക്കബ് രാജി നല്‍കിയത്. എന്നാല്‍ കെവി ജേക്കബിന്‍റെ അഴിമതി കയ്യോടെ കണ്ടെത്തിയതിനെ തുടര്‍ന്നാണ് രാജി ആവശ്യപ്പെട്ടതെന്നാണ് ട്വന്‍റി 20യുടെ വിശദീകരണം. കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ കിഴക്കന്പലം പഞ്ചായത്തിലെ 19ല്‍ 17 സീറ്റും നേടിയാണ് കിറ്റക്സ് ഗ്രൂപ്പിന്‍റെ പിന്തുണയുള്ള ട്വന്‍റി 20 പഞ്ചായത്ത് ഭരണം പിടിച്ചത്.

MORE IN CENTRAL
SHOW MORE
Loading...
Loading...