കാർണിവൽ ആഘോഷത്തിൽ പശ്ചിമ കൊച്ചി

bikerace
SHARE

കാര്‍ണിവല്‍ സന്തോഷത്തില്‍ പശ്ചിമ കൊച്ചി. കാര്‍ണിവലിന്‍റെ ഭാഗമായി സംഘടിപ്പിച്ച ബൈക്ക് റേസിങ് കാണാന്‍ ആയിരക്കണക്കിനാളുകളാണ് പശ്ചിമ കൊച്ചി മുണ്ടംവേലിയിലെ മല്‍സര വേദിയില്‍ നിറഞ്ഞത്. 

ഉച്ചി പൊളളുന്ന ഉച്ചച്ചൂടിലും മുണ്ടംവേലി മൈതാനത്ത് ഇത്രയ്ക്കുണ്ടായിരുന്നു ആള്‍ക്കൂട്ടം . തിങ്ങിക്കൂടിയ കൊച്ചിക്കാര്‍ക്കിടയിലൂടെ ബൈക്കുകള്‍ ഇരമ്പിയെത്തി.‌

അതിസാഹസികമായി ചെറുപ്പക്കാര്‍ ബൈക്കുകള്‍ പറത്തി. അക്ഷരാര്‍ഥത്തില്‍ മല്‍സര മൈതാനിയില്‍ പൊടി പാറി. നല്ല വണ്ടിയോട്ടക്കാര്‍ക്ക് ഉഗ്രന്‍ കയ്യടി കിട്ടി. ഉശിരന്‍ പ്രകടനത്തില്‍ ഹാപ്പിയായി കൊച്ചിയിലെ മച്ചാന്‍മാര്‍ കേരളത്തിനകത്തു നിന്നും പുറത്തു നിന്നുമായി നൂറോളം പേരാണ് കൊച്ചിയിലെ റേസിങ് ട്രാക്കില്‍ മല്‍സരിക്കാനിറങ്ങിയത്.

MORE IN CENTRAL
SHOW MORE
Loading...
Loading...