'ഗ്രീൻ' കാർണിവലിന് കൊച്ചി ഒരുങ്ങുന്നു; പ്ലാസ്റ്റികിനോട് ബൈ പറഞ്ഞ് നഗരം

green-29
SHARE

പ്ലാസ്റ്റിക്കിനോട് ബൈ ബൈ പറഞ്ഞ്, കൊച്ചി നഗരത്തെ പൂര്‍ണമായും ഹരിതാഭമാക്കാനുള്ള ദൗത്യത്തിന് മുന്‍കയ്യെടുത്ത് എറണാകുളം ജില്ല ലീഗല്‍ സര്‍വീസ് അതോറിറ്റി. ഈ വര്‍ഷത്തെ കൊച്ചി കാര്‍ണിവല്‍ പൂര്‍ണമായും ഗ്രീന്‍ കാര്‍ണിവല്‍ ആക്കിയാണ് ഗ്രീന്‍ കൊച്ചിന്‍ മിഷന് തുടക്കമിടുന്നത്. ചൈല്‍ഡ് ലൈന്‍, ഐഎംഎ എന്നിങ്ങനെ ഇരുപതോളം സംഘടനകളും ഗ്രീന്‍ കൊച്ചിന്‍ മിഷന് പിന്തുണ നല്‍കുന്നു.

പ്ലാസ്റ്റികിനെ പുറന്തള്ളി കൊച്ചി നഗരത്തെ പൂര്‍ണമായും മാലിന്യമുക്തമാക്കുക എന്ന വലിയ ലക്ഷ്യത്തിനാണ് ഫോര്‍ട്ട് കൊച്ചിയില്‍  ജില്ല ലീഗല്‍ സര്‍വീസ് അതോറിറ്റി തുടക്കമിടുന്നത്. കൊച്ചിയുടെ ഏറ്റവും വലിയ പുതുവല്‍സര ആഘോഷമായ കൊച്ചി കാര്‍ണിവല്‍ ഇക്കുറി ഹരിത കാര്‍ണിവലാണ്. ലക്ഷകണക്കിന് ആളുകള്‍ പങ്കെടുക്കുന്ന കാര്‍ണിവലിനെ പ്ലാസ്റ്റിക് മുക്തവും മാലിന്യ രഹിതവും ആക്കുന്നതിലൂടെ വലിയൊരു സന്ദേശം കൂടിയാണ് ഇവര്‍ നാടിന് നല്‍കാന്‍ ഒരുങ്ങുന്നതും. സ്കൂള്‍ കുട്ടികളുടെ കൂടി പങ്കാളിത്തതോടെ ഇതിനായുള്ള ബോധവത്കരണ പരിപാടികളും ഫോര്‍ട്ട് കൊച്ചിയുടെ പല ഭാഗങ്ങളിലായി തുടങ്ങി കഴിഞ്ഞു. 

ഫോര്‍ട്ട് കൊച്ചിയില്‍ പലയിടങ്ങളിലായി നടക്കുന്ന ചെറു കാര്‍ണിവലുകളിലും ഈ പ്രോട്ടോക്കോള്‍ തുടരും. കാര്‍ണിവല്‍ കഴിയുന്ന ജനുവരി രണ്ടിന് നൂറ് കണക്കിന് ആളുകളെ പങ്കാളികളാക്കിയുള്ള ശുചീകരണ യജ്ഞവും നടത്തും. പദ്ധതിയുടെ രണ്ടാം ഘട്ടമായി കൊച്ചിയിലെ കനാലുകളെ മാലിന്യവിമുക്തമാക്കി ഒഴുക്ക് സുഗമമാക്കാനാണ് ഇവര്‍ ലക്ഷ്യമിടുന്നത്. ആരോഗ്യവകുപ്പ്, കൊച്ചി നഗരസഭ, ജില്ലാ ഭരണകൂടം എന്നിവയ്ക്ക് പുറമെ ഇരുപതോളം സന്നദ്ധസംഘടനകളും കേരള ലീഗല്‍ സര്‍വീസ് അതോറിറ്റിയുടെ പ്രവര്‍ത്തനങ്ങള്‍ക്ക് പൂർണപിന്തുണയുമായി ഒപ്പമുണ്ട്.

MORE IN CENTRAL
SHOW MORE
Loading...
Loading...