വീടുകളുടെ ശോച്യാവസ്ഥയ്ക്ക് പരിഹാരം; പട്ടയം ഉടന്‍ കൈമാറും

houseproblem-02
SHARE

നെടുങ്കണ്ടം ആശാരിക്കണ്ടത്തെ രാജീവ് ഗാന്ധി ദശലക്ഷം പാര്‍പ്പിട പദ്ധതിയിൽ നിർമിച്ച വീടുകളുടെ ശോചനിയാവസ്ഥയ്ക്ക് പരിഹാരമാകുന്നു.  പുതുവൽസര സമ്മാനമായ് വീടുകൾക്കു ഹൗസിങ് ബോർഡിന്റെ കൈവശമുള്ള പട്ടയങ്ങൾ കൈമാറാൻ നടപടി ആരംഭിച്ചു. മന്ത്രി എം.എം.മണി, റവന്യു മന്ത്രി ഇ.ചന്ദ്രശേഖരൻ എന്നിവർ തിരുവനന്തപുരത്ത്  നടത്തിയ ചർച്ചയെ തുടർന്നാണു നടപടി.

ഹൗസിങ് ബോർഡ് റീജിനൽ ഹെഡ് സർവേയർ എ.ടി.സുരേഷ് കുമാറിന്റെ നേതൃത്വത്തിലുള്ള സംഘമാണ് പട്ടയം കോളനിയിൽ സർവേ നടപടികൾ ആരംഭിച്ചത്. സർവേ പൂർത്തിയായ ശേഷം ഉടൻ പട്ടയ നടപടികൾ ആരംഭിക്കാനാണ് തീരുമാനം. കഴിഞ്ഞ ദിവസം മന്ത്രി  എം.എം.മണി കോളനിയിൽ സന്ദർശനം നടത്തിയിരുന്നു.  കോളനി നിവാസികളുടെ പ്രശ്നങ്ങൾ നേരിൽ കണ്ട് മനസിലാക്കുന്നതിനാണ് മന്ത്രി എം.എം. മണി   എത്തിയത്. പ്രശ്ന പരിഹാരത്തിന് സർക്കാരിനു  കഴിയുന്നതെല്ലാം ചെയ്യുമെന്ന് കോളനി നിവാസികൾക്കു  ഉറപ്പു നൽകിയാണ് മന്ത്രി   മടങ്ങിയത്. തുടർന്നാണ് തിരുവനന്തപുരത്തു റവന്യു മന്ത്രിയുമായി ചർച്ച നടത്തിയത്‌.

രാജീവ് ദശലക്ഷം പാര്‍പ്പിട പദ്ധതിയില്‍ ഉള്‍പ്പെട്ടിട്ടുള്ള വീടുകളുടെ ഉടമസ്ഥ അവകാശം ഭവന നിർമാണ ബോർഡിനാണ്.  20 വര്‍ഷങ്ങള്‍ക്കു മുൻപ് ഭവന നിര്‍മാണ ബോര്‍ഡ് നിര്‍മിച്ച വീടുകളുടെ ശോചനിയവസ്ഥ പരിഹരിക്കണമെന്നു ആവശ്യപ്പെട്ട്  ഉയർന്ന  പരാതിയിൽ മനുഷ്യവകാശ കമ്മിഷൻ ഇടപെട്ടിരുന്നു.  ഭവന നിർമാണ ബോർഡിന്റെ അധിനതയിലുള്ള വീടുകളുടെ ആധാരം 2 മാസത്തിനകം നല്‍കണമെന്ന് സംസ്ഥാന മനുഷ്യാവകാശ കമ്മിഷൻ  ഭവന നിര്‍മാണ ബോര്‍ഡിന് ഉത്തരവ് നല്‍കിയിരുന്നു. വീടുകള്‍ അറ്റകുറ്റപണി ചെയ്യുന്നതിനുള്ള സാമ്പത്തിക സഹായം നെടുങ്കണ്ടം പഞ്ചായത്ത് കോളനി നിവാസികള്‍ക്ക് നല്‍കണമെന്നും കമ്മിഷൻ ആവശ്യപ്പെട്ടിരുന്നു. വീടുകൾ അപകടാവസ്ഥയിൽ ആയതിനാൽ സർക്കാരിന്റെ ലൈഫ് മിഷൻ പദ്ധതിയിൽ ഉൾപ്പെടുത്തി വീടുകൾ നിർമിച്ച് നൽകാനും പഞ്ചായത്ത് ശ്രമം നടത്തി വരികയാണ്. 

MORE IN CENTRAL
SHOW MORE
Loading...
Loading...