നെടുങ്കണ്ടത്ത് കാട്ടുപന്നിശല്യം രൂക്ഷം; പൊറുതിമുട്ടി കര്‍ഷകര്‍

kattupanni-04
SHARE

ഇടുക്കി നെടുങ്കണ്ടത്ത് കാട്ടുപന്നി ശല്യത്തിൽ പൊറുതിമുട്ടി  കർഷകർ. വൻ കൃഷിനാശമാണ് കാട്ടുപന്നികളുണ്ടാക്കുന്നത്. കാട്ടുപന്നി നിയന്ത്രണത്തിന്  വനംവകുപ്പ്  നടപടി സ്വീകരിക്കണമെന്ന ആവശ്യം ശക്തം.

ഇരുപതിലധികം കാട്ടുപന്നികളുള്ള കൂട്ടമാണ് കൃഷിയിടങ്ങളിൽ ഇറങ്ങുന്നത്. ചേന, ചേമ്പ്, കച്ചിൽ, കപ്പ, ഏലച്ചെടികൾ എന്നിവയാണ് കാട്ടുപന്നികൾ കൂടുതലായും നശിപ്പിക്കുന്നത്.  മേഖലയിലെ  കര്‍ഷകര്‍ കൃഷി ഉപേക്ഷിക്കേണ്ട ഗതികേടിലാണിപ്പോള്‍. കഴിഞ്ഞ ദിവസങ്ങളിൽ വാഴകൃഷിയിലും കനത്ത നാശനഷ്ടമുണ്ടാക്കി.

കാട്ടുപന്നിയും, വന്യമൃഗങ്ങളും കയറാതിരിക്കാൻ സംരക്ഷണ വേലി കർഷകർ തീർത്തെങ്കിലും  കാട്ടുപന്നിക്കൂട്ടം സംരക്ഷണ വേലിയും തകർത്താണ് കൃഷിയിടത്തിൽ പ്രവേശിക്കുന്നത്. കൃഷിയിടങ്ങളിൽ ആഴ്ചയിലൊന്നു വീതമെത്തുന്ന കാട്ടുപന്നികൾ വ്യാപകമായി കൃഷി വിളകൾ നശിപ്പിക്കുന്നതായി കർഷകർ പറയുന്നു. കാർഷിക ഉൽപന്നങ്ങളുടെ വില തകർച്ചക്കിടയിൽ വിളകൾ വന്യജീവികളും  നശിപ്പിച്ചു തുടങ്ങിയതോടെ കർഷകര്‍ ഏറെ പ്രതിസന്ധിയിലായി.

MORE IN CENTRAL
SHOW MORE
Loading...
Loading...