ഫ്രം എര്‍ത്ത് ടു ഹാര്‍ട്ട്; അലിഞ്ഞുചേർന്ന് കൊച്ചി: സംഗീതസാഗരം

musicnight-03
SHARE

ക്രിസ്മസ് മാസത്തില്‍ വിവിധ രാജ്യങ്ങളില്‍ നിന്നുള്ളവര്‍ ഒത്തൊരുമിച്ച് കൊച്ചിയില്‍ ഒരു സംഗീതസന്ധ്യ. 14 രാജ്യങ്ങളില്‍ നിന്നുള്ള 41 വനിതാ ഗായികമാരാണ് പി.ഒ.സിയില്‍ സംഗീതസന്ധ്യ അണിയിച്ചൊരുക്കിയത്.  ശ്രീലങ്ക, സിറിയ, അഫ്ഗാനിസ്ഥാന്‍ തുടങ്ങി 14 രാജ്യങ്ങളില്‍ നിന്നെത്തിയ യുവശബ്ദങ്ങളാണ് പാട്ടിലൂട  വിസ്മയം തീര്‍ത്തത്.

ഫ്രം എര്‍ത്ത് ടു ഹാര്‍ട്ട് എന്ന പേരില്‍ കൊച്ചി പി.ഒ.സിയില്‍ തുടങ്ങിയ പരിപാടിയില്‍  ക്വയര്‍ ഗാനങ്ങള്‍ അലയൊലി തീര്‍ത്തു. ഫ്രഞ്ച് എംബസിയുടെ കീഴിലുള്ള അലിയോണ്‍സ് ഫ്രാന്‍സിസ് തിരുവനന്തപുരം, അലിയോണ്‍സ് ഫ്രാന്‍സിസ് ചിറ്റഗോങ്ങ്, ചാവറ കള്‍ച്ചറല്‍ സെന്റര്‍, പാസ്റ്ററല്‍ ഓറിയെന്റേഷന്‍ സെന്റര്‍ എന്നിവര്‍ സംയുക്തമായാണ് സംഗീത സന്ധ്യ സംഘടിപ്പിച്ചത്. മലയാളത്തിലെ സംഗീത സംവിധായകരെ പരിപാടിയില്‍ ആദരിച്ചു.

MORE IN CENTRAL
SHOW MORE
Loading...
Loading...