ഗുരുവായൂർ കേശവൻ അനുസ്മരണം; ആനകളുടെ ഘോഷയാത്ര

guruvayoor
SHARE

ഗുരുവായൂരില്‍ ഗജരാജന്‍ ഗുരുവായൂര്‍ കേശവന്‍റെ അനുസ്മരണത്തിന്‍റെ ഭാഗമായി ആനകളുടെ ഘോഷയാത്ര നടന്നു. ചെമ്പൈ സംഗീതോല്‍സവ വേദിയില്‍ നൂറോളം കലാകാരന്‍മാരെ അണിനിരത്തി പഞ്ചരത്നകീര്‍ത്തനാലാപനം അരങ്ങേറി.

ത്യാഗരാജ സ്വാമികളുടെ പ്രസിദ്ധങ്ങളായ അഞ്ചു കീര്‍ത്തനങ്ങള്‍ ആലപിച്ചു. ഗണപതി സ്തുതിയ്ക്കു ശേഷമായിരുന്നു കീര്‍ത്തനാലാപനം. ചെന്പൈ സംഗീതോല്‍സവം ഞായറാഴ്ച സമാപിക്കും. തിരുവെങ്കിടം ക്ഷേത്രത്തില്‍ നിന്നാണ് ഗജഘോഷയാത്ര തുടങ്ങിയത്. തെക്കേനടയിലെ ശ്രീവല്‍സം അങ്കണത്തിലെ ഗജരാജ പ്രതിമയില്‍ ഗജരാജന്‍ പത്മനാഭന്‍ പുഷ്പാര്‍ച്ചന നടത്തി. ഗജരാജ പ്രതിമയ്ക്കു അഭിമുഖമായി നിന്ന് മറ്റ് ആനകളുടെ അഭിവാദ്യം അര്‍പ്പിച്ചു.

ഗുരുവായൂര്‍ ഏകദാശി പ്രമാണിച്ച് ക്ഷേത്രത്തില്‍ ഭക്തരുടെ വന്‍തിരക്കാണ്.

MORE IN CENTRAL
SHOW MORE
Loading...
Loading...