അടിസ്ഥാന പ്രശ്നങ്ങള്‍ക്ക് പരിഹാരമില്ലാതെ കയര്‍ മേഖല; പ്രതിസന്ധി രൂക്ഷം

coir
SHARE

യന്ത്രവല്‍കൃത കാലത്തും അടിസ്ഥാന പ്രശ്നങ്ങളില്‍നിന്ന് മോചനമില്ല കേരളത്തിലെ കയര്‍ മേഖലയ്ക്ക്. ഉല്‍പാദനം വര്‍ധിച്ചിട്ടും ആവശ്യമായ വിപണിയില്ലാത്തതാണ് വ്യവസായം നേരിടുന്ന മറ്റൊരു പ്രതിസന്ധി. പരമ്പരാഗത മേഖലയില്‍ തൊഴില്‍ സംരക്ഷിച്ച്, കയര്‍ വ്യവസായത്തിന്റെ ആധുനീകരണമാണ് കേരളം കാത്തിരിക്കുന്നത്.   

ചകിരി ഉല്‍പാദനത്തിലെ സ്വയംപര്യാപ്തതയില്‍ നിന്നുവേണം കേരളത്തിന് തുടങ്ങാന്‍. ലഭ്യമായ തൊണ്ടിന്റെ േകവലം അഞ്ചുശതമാനം മാത്രമാണ് സംസ്ഥാനത്ത് ചകിരിയാക്കാന്‍ കഴിഞ്ഞിരുന്നുള്ളൂ. ഇതില്‍ വലിയമാറ്റം വരണമെങ്കില്‍ നാളികേര കൃഷി ആദ്യം അഭിവൃദ്ധിപ്പെടണം. അങ്ങിനെ ഒന്ന് ഒന്നോട് ചേര്‍ന്നുവേണം കേരളത്തിലെ ഈ പരമ്പരാഗത വ്യവസായത്തെ നവീകരിക്കാന്‍. 

ചകിരിമില്ലുകളുടെ എണ്ണം ഉയര്‍ന്നെങ്കിലും ഉല്‍പാദനാവശ്യത്തിന് അവ മതിയാവുന്നില്ല. യന്ത്രവല്‍ക്കരണം പൂര്‍ണതയിലെത്തിയിട്ടില്ല. ഇരുപത് ശതമാനം സംഘങ്ങള്‍ മാത്രമാണ് ലാഭത്തിലുള്ളത്. കയറിന് കമ്പോളം പിടിക്കലാണ് മറ്റൊരു പ്രധാന ലക്ഷ്യം. തൊണ്ട് തല്ലി ചകിരിയാക്കി, ചകിരി പിരിച്ച് കയറാക്കി, കയര്‍കൊണ്ട് തടുക്കും പായയും മാത്രം നെയ്യുന്ന കാലത്തില്‍നിന്ന് കയര്‍ മേഖല പിന്നെയും  മുന്നോട്ടുനടക്കുകയാണ്..അപ്പോഴും   

MORE IN CENTRAL
SHOW MORE
Loading...
Loading...