പ്രിയമേറി കീഴാന്തൂര്‍ കാപ്പി; പ്രതീക്ഷയില്‍ കര്‍ഷകര്‍

cofee
SHARE

മൂന്നാര്‍ തേയിലയ്ക്ക് പുറമെ ഗുണനിലവാരത്തില്‍ മികച്ച കീഴാന്തൂര്‍ കാപ്പിക്കും പ്രിയമേറുന്നു. കീഴാന്തൂര്‍ കാപ്പിപ്പൊടിക്ക് വിദേശത്തും മികച്ച വിപണി സാധ്യതകളാണുള്ളത്. കാപ്പിക്ക് ഉയര്‍ന്ന വില ലഭിക്കുന്നുണ്ടെന്ന് കര്‍ഷകര്‍. 

മലയോര മേഖലയായ മറയൂര്‍ കീഴാന്തൂര്‍ മേഖലകളില്‍ വിളയുന്ന കാപ്പിക്ക് മേന്മ കൂടുതലാണ്. സ്വകാര്യ കമ്പനിയാണ് കര്‍ഷകരില്‍ നിന്നും കാപ്പിക്കുരു ശേഖരിച്ച് പൊടിയാക്കി ജര്‍മനി , ക്യൂബ തുടങ്ങി വിദേശ രാജ്യങ്ങിലേക്ക് കയറ്റുമതി ചെയ്ത് വരുന്നത്.  അഞ്ചുനാട്ടിലെ കാന്തല്ലൂര്‍, കീഴാന്തൂര്‍, കുളച്ചിവയല്‍, വെട്ടുകാട് തുടങ്ങിയ ഗ്രാമങ്ങളിലാണ് കാപ്പി വ്യാപകമായി കൃഷി ചെയ്തിരിക്കുന്നത്. കാവേരി, സെലക്ഷന്‍, അറബിക എന്നീ ഇനം കാപ്പികളാണ് പ്രദേശത്ത് കൂടുതലായും കൃഷി ചെയ്യുന്നത്. വിളവെടുത്ത്  24 മണിക്കൂറിനുള്ളില്‍ പള്‍പ്പാക്കുന്ന കുരുക്കളില്‍ നിന്നാണ് ഗുണമേന്മയേറിയ കാപ്പിപ്പൊടി ലഭിക്കുന്നത്.

മറ്റിടങ്ങളിലെ കാപ്പി കിലോയ്ക്ക് 20 രൂപ ലഭിക്കുമ്പോള്‍ കീഴാന്തൂര്‍  കാപ്പിക്ക് 30 രൂപ മുതല്‍ 35 രൂപ വരെ കര്‍ഷകര്‍ക്ക്  ലഭിക്കുന്നു.

MORE IN CENTRAL
SHOW MORE
Loading...
Loading...