മുതുവാന്‍ ആദിവാസി കുടുംബങ്ങള്‍ക്ക് തൊഴിലുറപ്പ് വേതനം ലഭിക്കുന്നില്ല; പരാതി

tribals
SHARE

ഇടുക്കി കുറത്തിക്കുടിയിലെ ആദിവാസി വിഭാഗത്തില്‍പ്പെട്ട മുതുവാന്‍ കുടുംബങ്ങള്‍ക്ക് തൊഴിലുറപ്പ് വേതനം ലഭിക്കുന്നില്ലെന്ന് പരാതി. മറ്റ് വരുമാന മാര്‍ഗങ്ങള്‍ ഇല്ലാത്ത  നിര്‍ധന കുടുംബങ്ങള്‍ പ്രധാനമായും തൊഴിലുറപ്പ് പദ്ധതിയെ ആശ്രയിച്ചാണ് ജീവിക്കുന്നത്. പണം ബാങ്ക് അക്കൗണ്ടില്‍ എത്തിയോ എന്നറിയാന്‍ കിലോമീറ്ററുകള്‍ താണ്ടി പുറംലോകത്തെത്തുന്ന  ആദിവാസികള്‍ നിരാശയോടെയാണ് മടങ്ങുന്നത്. 

അടിമാലി ഗ്രാമപഞ്ചായത്തിലെ ഒന്നാംവാര്‍ഡാണ് ആദിവാസി മേഖലയായ കുറത്തികുടി. കഴിഞ്ഞ കുറെ നാളുകളായി  ഇവിടെയുള്ളവര്‍ക്ക്  തൊഴിലുറപ്പ് വേതനം ലഭിക്കുന്നില്ല. ഇതന്വേഷിക്കാന്‍ കുടിയില്‍ നിന്ന്   അടിമാലി പഞ്ചായത്താസ്ഥാനത്തെത്തണമെങ്കില്‍  അരദിവസത്തെ യാത്രവേണം. പണം ലഭിക്കാതായതോടെ വലിയ പ്രതിസന്ധിയാണ്  കുടിനിവാസികള്‍ നേരിടുന്നത്.

കാട്ടനകള്‍ വിഹരിക്കുന്ന കാനനപാതയിലൂടെ ഇരുമ്പുപാലത്ത് പ്രവര്‍ത്തിക്കുന്ന ബാങ്കില്‍ എത്തിയ ശേഷം മുതുവാന്‍ കുടുംബങ്ങള്‍ നിരാശയോടെ മടങ്ങുകയാണ് പതിവ്. കുറത്തിക്കുടിയില്‍ നിന്ന് ബാങ്കിലും പഞ്ചായത്താസ്ഥാനത്തുമെത്താന്‍ ആദിവാസി കുടുംബങ്ങള്‍ നേരിടുന്ന യാത്രാക്ലേശവും  ചെറുതല്ല. 

MORE IN CENTRAL
SHOW MORE
Loading...
Loading...