കട്ടപ്പനയിൽ തെരുവുനായ ആക്രമണം രൂക്ഷം; 10 പേർക്ക് കടിയേറ്റു

dog-web
SHARE

ഇടുക്കി കട്ടപ്പനയിൽ  തെരുവുനായ ആക്രമണം രൂക്ഷം.   നഗരത്തിൽ പത്ത്  പേർക്ക് തെരുവ് നായയുടെ കടിയേറ്റു. തെരുവ് നായ നിയന്ത്രണത്തിന് നടപടി വേണമെന്ന് നാട്ടുകാർ.കഴിഞ്ഞ മൂന്ന് ദിവസത്തിനിടെ പത്ത് പേരാണ്  തെരുവ് നായ ആക്രമണത്തിന് ഇരയായത്. കാൽനട യാത്രക്കാരും വിദ്യാര്ഥികളുമെല്ലാം പേടിയോടെയാണ് നഗരത്തിലൂടെ യാത്ര ചെയ്യുന്നത്.

തെരുവുനായ ശല്യം രൂക്ഷമായ സാഹചര്യത്തിൽ കട്ടപ്പന നഗരസഭയിൽ നിന്ന് നാട്ടുകാർക്ക്  മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. പ്രശ്നത്തിൽ ഉടൻ പരിഹാരം കാണുമെന്ന് നഗരസഭ. നഗരത്തിലെ മാലിന്യ നിക്ഷേപങ്ങളാണ് തെരുവുനായ ശല്യത്തിന് കാരണമെന്നും  മാലിന്യ പ്രശ്നം പരിഹരിക്കണമെന്നും നാട്ടുകാർ ആവശ്യപ്പെട്ടു.

MORE IN CENTRAL
SHOW MORE
Loading...
Loading...