ദർശന പുണ്യമേകി വൈക്കത്തഷ്ടമി ഉത്സവം; ഭക്തി നിർഭരമായി ഋഷഭ എഴുന്നളളിപ്പ്

vaikam-web
SHARE

ആയിരങ്ങൾക്ക് ദർശന സുകൃതമായി വൈക്കം മഹാദേവ ക്ഷേത്രത്തിൽ ഋഷഭ വാഹന എഴുന്നെള്ളിപ്പ് നടന്നു. വൈക്കത്തഷ്ടമി ഉത്സവത്തിലെ പ്രധാന ചടങ്ങുകളിലൊന്നായ എഴുന്നള്ളിപ്പ് ഇന്ന് പുലർച്ചെയാണ് നടന്നത്. ഇരുപതിനാണ് ചരിത്ര പ്രസിദ്ധമായ വൈക്കത്തഷ്ടമി ഏഴാം ഉത്സവദിനത്തിലെ പ്രധാന ചടങ്ങാണ് ഋഷഭ വാഹന എഴുന്നള്ളിപ്പ്.ഭഗവാന്റെ വാഹനമായ ഋഷഭത്തിന്റെ വെള്ളിയിൽ തീർത്ത രൂപത്തിനു മുകളിൽ തിടമ്പ് എഴുന്നള്ളിക്കുന്നതാണ് ചടങ്ങ്. വെള്ളിയാഴ്ച രാത്രി പതിനൊന്ന് മണിയോടെ ചടങ്ങുകൾക്ക് തുടക്കമായി. പട്ടുടയാടകളും പൂമാലകളും ചാർത്തിയ ഭഗവൽ രൂപം ദർശിക്കാൻ ആയിരങ്ങളാണ് എത്തിയത്. മുപ്പതിലധികം മൂസതുമാർ ചേർന്നാണ് മുളംതണ്ടിൽ ഉറപ്പിച്ച ഋഷഭ രൂപത്തിൽ തിടമ്പ് എഴുന്നള്ളിച്ചത്. ബുധനാഴ്ച പുലർച്ചെ നാലരയ്ക്കാണ് അഷ്ടമി ദർശനം. മണ്ഡലക്കാലത്തിന് തുടക്കമായതോടെ വൈക്കത്തും വലിയ ഭക്തജന തിരക്കാണ് അനുഭവപ്പെടുന്നത്.

താരകാസുര നിഗ്രഹത്തിനു ശേഷം വിജയശ്രീലാളിതനായി എത്തുന്ന മകനായ ഉദയനാപുരത്തപ്പന്റെ വരവ് അഷ്ടമി ദിനത്തിൽ രാത്രി 11നാണ്. ക്ഷേത്രത്തിലേക്ക് സ്വീകരിച്ചാനയിക്കുന്ന ഉദയനാപുരത്തപ്പന് സ്വന്തം സ്ഥാനം നൽകി ഭഗവാൻ ആദരിക്കും. തുടർന്നാണ് അഷ്ടമിവിളക്ക് നടക്കുക.വ്യാഴാഴ്ച ആറാട്ടോടെ 12 ദിവസത്തെ ഉൽസവത്തിന് സമാപനമാകും

MORE IN CENTRAL
SHOW MORE
Loading...
Loading...