എറണാകുളം ജില്ലാ സ്കൂൾ കായികമേളയിൽ കോതമംഗലം മാർ ബേസിലിന് കിരീടം

school-meet-04
SHARE

പതിനെട്ടാമത് എറണാകുളം ജില്ലാ സ്കൂൾ കായികമേളയിൽ കോതമംഗലം മാർ ബേസിലിന് കിരീടം. 32 സ്വർണമടക്കം 277 പോയിന്റ്മായാണ് മാർ ബേസിൽ കിരീടം നേടിയത്.  സെന്റ് ജോർജ് സ്കൂളിന്റെ അഭാവത്തിൽ ഏകപക്ഷീയമായിരുന്നു മാർ ബേസിലിന്റെ കിരീടം നേട്ടം.

സെന്റ് ജോർജിനോട് കൈവിട്ട കിരീടം മാർ ബേസിൽ തിരിച്ചുപിടിച്ചു. വിജയം ഏകപക്ഷീയമെങ്കിലും 32 സ്വർണവും 36 വെള്ളിയും 17 വെങ്കലവുമായാണ് മാർ ബേസിൽ വിജയകിരീടം ചൂടിയത്. മാർ ബേസിലിനായി ബിൽന ബാബു നാല് സ്വർണം നേടി. 

രണ്ടാമതെത്തിയ മാതിരപ്പള്ളി ഗവൺമെന്റ് വോക്കെഷനൽ ഹയർ സെക്കൻഡറി സ്കൂളിന്റെ പ്രകടനവും രണ്ട് പോയിന്റ് മാത്രം വ്യത്യാസത്തിൽ  മൂന്നാമതായ മണീട് ഗവൺമെന്റ് ഹൈസ്കൂളിന്റെതും അഭിമാന നേട്ടമായി. എട്ട് സ്വർണവും ഏഴ് വെള്ളിയും അഞ്ച് വെങ്കലവുമായി 58 പോയിന്റോടെയാണ് മാതിരപ്പിള്ളി സ്കൂൾ രണ്ടാം സ്ഥാനം സ്വന്തമാക്കിയത്. 

ഏഴ് സ്വർണവും അഞ്ച് വെള്ളിയും ആറ്  വെങ്കലവുമായി 56 പോയിന്റോടെ മണീട് സ്കൂൾ മൂന്നാം സ്ഥാനം സ്വന്തമാക്കി. 

മണീടിനായി അലക്സ്‌ ജോസഫ് മൂന്നുസ്വർണം നേടി.  

MORE IN CENTRAL
SHOW MORE
Loading...
Loading...