​ഓപറേഷന്‍ ബ്രേക്ക് ത്രൂവിന് ഡിസംബറോടെ അന്തിമ രൂപരേഖ; ജില്ലാ കലക്ടര്‍

operationflood-04
SHARE

കൊച്ചിനഗരത്തിലെ വെള്ളക്കെട്ടിന് ശാശ്വത പരിഹാരം കാണുന്നതിനുള്ള ഓപ്പറേഷന്‍ ബ്രേക്ക് ത്രൂവിന് ഡിസംബര്‍ മുപ്പത്തിയൊന്നിനകം അന്തിമരൂപരേഖയാകുമെന്ന് ജില്ലാ കളക്ടര്‍ എസ്. സുഹാസ്. തൊണ്ണൂറുദിവസത്തിനുള്ളില്‍ പദ്ധതി പൂര്‍ത്തീകരിക്കും. അതേസമയം പേരണ്ടൂര്‍ കനാലിലേക്ക് മാലിന്യം തള്ളുന്നത് നിരോധിച്ച് സര്‍ക്കാര്‍ ഉത്തരവിറക്കി

തിരുവനന്തപുരം നഗരത്തിലെ വെള്ളക്കെട്ട് നിവാരണത്തിനായി നടപ്പാക്കിയ ഓപ്പറേഷന്‍ അനന്തയുടെ മാതൃകയില്‍ സമഗ്ര പദ്ധതിയാണ് കൊച്ചിയിലും നടപ്പാക്കുക. നഗരത്തിലെ കനാലുകളും ഓടകളും ഉള്‍പ്പെട്ട ജലനിര്‍ഗമന മാര്‍ഗങ്ങളുടെ വിശദമായ ഭൂപടം തയാറാക്കുന്ന ജോലി പുരോഗമിക്കുകയാണ്. വെള്ളക്കെട്ടിനിടയാക്കുന്ന തടസങ്ങള്‍ കണ്ടെത്തി ഹ്രസ്വ, ദീര്‍ഘകാലാടിസ്ഥാനത്തിലുള്ള പരിഹാരങ്ങളാണ് ആവിഷ്കരിക്കുക. പദ്ധതിയുടെ നിലവിലെ പുരോഗതി ചീഫ് സെക്രട്ടറി ടോം ജോസിന്‍റെ നേതൃത്വത്തില്‍ വിലയിരുത്തി. പദ്ധതിയുടെ നടത്തിപ്പിനായി ജില്ലാ കലക്ടറുടെ മേല്‍നോട്ടത്തില്‍ വിവിധ വകുപ്പുകളിലെ എക്സിക്യൂട്ടീവ് എഞ്ചിനീയര്‍മാരെ ഉള്‍പ്പെടുത്തി സാങ്കേതിക സമിതി രൂപീകരിച്ചിട്ടുണ്ട്. ദുരന്ത നിവാരണ നിയമപ്രകാരം നടപ്പിലാക്കുന്ന പദ്ധതിയെ എതിര്‍ക്കാന്‍ മറ്റ് വകുപ്പുകള്‍ക്കോ തദ്ദേശഭരണ സ്ഥാപനങ്ങള്‍ക്കോ സാധിക്കില്ല.

ഇതിനിടെ കൊച്ചിയിലെ പ്രധാന ജലനിര്‍ഗമന മാര്‍ഗങ്ങളിലൊന്നായ തേവര പേരണ്ടൂർ കനാലിലേക്ക് ഖര–ദ്രവ മാലിന്യങ്ങൾ തള്ളുന്നത് നിരോധിച്ച് സർക്കാർ ഉത്തരവിട്ടു. കനാല്‍ മലിനീകരണം തടയുന്നതുമായി ബന്ധപ്പെട്ട ഹൈക്കോടതി വിധിയുടെ അടിസ്ഥാനത്തിലാണ് നടപടി. മാലിന്യം തള്ളുന്നവര്‍ക്കെതിരെ തടവും പിഴയും അടക്കമുള്ള ശിക്ഷാനടപടികൾ സ്വീകരിക്കും.

MORE IN CENTRAL
SHOW MORE
Loading...
Loading...