എറണാകുളം ജില്ലാ സ്കൂള്‍ കായികമേളയില്‍ മാര്‍ ബേസിലിന്‍റെ കുതിപ്പ് തുടരുന്നു

school-meet
SHARE

സെന്‍റ് ജോര്‍ജ് സ്കൂളിന്റെ അസാന്നിധ്യത്തില്‍ എറണാകുളം ജില്ലാ സ്കൂള്‍ കായികമേളയില്‍ മാര്‍ ബേസിലിന്‍റെ കുതിപ്പ് തുടരുന്നു. ബില്‍ന ബാബു മാര്‍ ബേസിലിനായി ട്രിപ്പിള്‍ സ്വര്‍ണം നേടി. കായികമേള ഇന്ന് സമാപിക്കും. 

തട്ടകത്തില്‍ തിരിച്ചെത്തിയ കായികമേളയില്‍ സെന്‍റ് ജോര്‍ജിന്‍റെ അഭാവത്തില്‍ എം.എ. കോളജ് മൈതാനത്ത് മാര്‍ ബേസിലിന്‍റെ കുതിപ്പായിരുന്നു രണ്ടാം ദിനവും. സെന്‍റ് ജോര്‍ജിന്‍റ കുത്തകയായിരുന്ന പോള്‍ വോള്‍ട്ടിലായിരുന്നു മാര്‍ ബേസില്‍ ഇന്ന് മെഡല്‍ വാരിക്കൂട്ടിയത്. ആണ്‍കുട്ടിളുടെ ജൂനിയര്‍ സീനിയര്‍ വിഭാഗത്തില്‍ ആദ്യ രണ്ട് സ്ഥാനങ്ങളും മാര്‍ ബേസില്‍ സ്വന്തമാക്കി. ക്ലോസ് കണ്‍ട്രി 800 മീറ്ററിലും സ്വര്‍ണം നേടിയതോടെയാണ് മാര്‍ ബേസിലിന്‍റെ ബില്‍ന ബാബുവിന്‍റെ മെഡല്‍നേട്ടം മൂന്നായത്. സീനിയര്‍ പെണ്‍കുട്ടികളില്‍ ഇന്നലെ 3000 മീറ്ററിലും 800 മീറ്ററിലും ബില്‍ന സ്വര്‍ണ കൊയ്തിരുന്നു. പതിനൊന്ന് സ്വര്‍ണമടക്കം 30 മെഡലാണ് മാര്‍ ബേസില്‍ ഇന്ന് സ്വന്തമാക്കിയത്. ആറ് സ്വര്‍ണവും നാല് വെള്ളിയുമുള്‍പ്പെടെ നാല്‍പ്പത്തിരണ്ട് പോയിന്‍റുമായി തേവര ഹയര്‍ സെക്കന്‍ഡറി സ്കൂള്‍ രണ്ടാം സ്ഥാനത്തെത്തി.

ഒളിംപ്യന്‍ മേഴ്സിക്കുട്ടന്‍ നേതൃത്വം നല്‍കുന്ന കൊച്ചി പെരുമാനൂര്‍ ഹൈസ്കൂള്‍ ഏഴ് സ്വര്‍ണവും ഒരു വെള്ളിയും രണ്ട് വെങ്കലവും ഉള്‍പ്പെടെ നാല്‍പ്പത് പോയിന്‍റുമായി മൂന്നാംസ്ഥാനത്തായി. ഇരുന്നൂറ്റി അന്‍പത്തിനാല് പോയിന്‍റുമായി കോതമംഗലം വിദ്യാഭ്യാസ ഉപജില്ല ഒന്നാം സ്ഥാനത്ത് തുടരുന്നു. പുതിയ മീറ്റ് റെക്കോര്‍ഡുകളൊന്നും ഇന്ന് ഉണ്ടായില്ല. സ്കൂള്‍ കായികമേള നാളെ സമാപിക്കും

MORE IN CENTRAL
SHOW MORE
Loading...
Loading...