ബിപിസിഎൽ സ്വകാര്യവൽക്കരണത്തിനെതിരെ കോൺഗ്രസ്; ഉപവാസസമരം തുടങ്ങി

bpcl
SHARE

ബി.പി.സി.എൽ.സ്വകാര്യവൽക്കരണ നീക്കത്തിനെതിരെ കോൺഗ്രസിന്റെ  12  മണിക്കൂർ ഉപവാസസമരം. ബെന്നി ബഹനാൻ എം.പിയും വി.പി.സജീന്ദ്രൻ എം.എൽ.എ യുമാണ് കൊച്ചി അമ്പലമുകളിലെ ബിപിസില്ലിനു മുന്നിൽ പ്രതിഷേധിക്കുന്നത്. 100 കണക്കിന് കോൺഗ്രസ് പ്രവർത്തകരും പിന്തുണയുമായുണ്ട്.

രാജ്യത്തിന്റെ  അഭിമാനം ഉയർത്തി പിടിക്കുന്ന  നവരത്നാ കമ്പനികളിൽ ഒന്നായ  ഭാരത് പെട്രോളിയം കോർപ്പറേഷൻ ലിമിറ്റഡിന്റെ സ്വകാര്യവൽക്കരണ നീക്കവുമായി കേന്ദ്ര സർക്കാർ മുന്നോട്ട് പോവുകയാണ്. ഇതിനെതിരെ വൻ ജനരോഷമാണ് ഉയരുന്നത്. പെട്രോളിയം ഉത്പന്നങ്ങളുടെ വില കുതിച്ചുയരും , തൊഴിലില്ലായ്‌മ വർധിക്കും തുടങ്ങി നിരവധി പ്രശനങ്ങളാണ് ചൂണ്ടികാട്ടുന്നത്. ജനരോഷത്തിന് ഐക്യധാർഡ്ഡ്യം  പ്രഖ്യാപിച്ചാണ് കോൺഗ്രസും പ്രത്യക്ഷസമരം തുടങ്ങിയത്. അമ്പലമുകളിലെ  BPCL  എണ്ണ ശുദ്ധികരണശാലയുടെ പ്രധാന ഗേറ്റിനു മുന്നിൽ രാവിലെ ഏഴു മുതലാണ് ബെന്നി ബഹന്നാനും വി പി സജീന്ദ്രനും ഉപവാസം തുടങ്ങിയത്.

സമരത്തിന് പിന്തുണയുമായി 100 കണക്കിനാളുകൾ സ്ഥലത്തെത്തി. കെ.പി.സി.സി പ്രസിഡന്റ്‌ മുല്ലപ്പള്ളി രാമചന്ദ്രൻ ഉദഘാടനം ഉപവാസം ഉദ്ഘടനം ചെയ്തു. പി.ജെ.ജോസഫും, മഹിളാ കോൺഗ്രസ്‌ നേതാക്കളും സേവ് ബി പി സി എൽ സംയുക്ത സമരസമിതി അംഗങ്ങളും സമരപന്തലിൽ എത്തി.രാജ്യതാകാമാനമുള്ള പെട്രോളിയം വിതരണ ശൃംഖലയുടെ 25 ശതമാനം കൈയിലുള്ള ബിപിസിഎലിൽ നാല്പതിനായിരത്തിൽ ഏറെ തൊഴിലാളികളാണ് ജോലി ചെയ്യുന്നത്

MORE IN CENTRAL
SHOW MORE
Loading...
Loading...