കോട്ടമല റോഡ് പുനരുദ്ധരിക്കാന്‍ നടപടിയായില്ല ; ബിജെപി സമരത്തില്‍

kottamalaroad-04
SHARE

ശക്തമായ മഴയിൽ ഒലിച്ചുപോയ മൂലമറ്റം കോട്ടമല റോഡ് പുനരുദ്ധരിക്കാൻ നടപടിയായില്ല. താൽകാലിക ഇരുമ്പ് പാലത്തിലൂടെയാണ്  നാട്ടുകാര്‍  മറുകരയെത്തുന്നത്. റോഡ് തകര്‍ന്ന് ഒരു വർഷം പിന്നിട്ടിട്ടും യാതൊരു അറ്റകുറ്റപ്പണിയും നടത്താൻ പൊതുമരാമത്ത് വകുപ്പ് തയാറാകുന്നില്ലെന്ന് ആരോപിച്ച് ബിജെപി പ്രവര്‍ത്തകര്‍ സമരം തുടങ്ങി.

മഹാപ്രളയകാലത്താണ് 40 അടി വീതിയിൽ ഈ റോഡ് ഒലിച്ച് പോയത്. വാഹനങ്ങൾ കടന്നു പോകുന്ന റോഡിലുടെ ഇപ്പോൾ കാൽനടയാത്ര പോലും സാധ്യമല്ല.    നിർമാണത്തിലെ പാളിച്ചയാണ് റോഡ് തകരാൻ കാരണം എന്നാണ് നാട്ടുകാർ പറയുന്നത്. വാഗമണ്‍ വിനോദസഞ്ചാര മേഖലയിലേയ്ക്ക് ഉള്‍പ്പടെയുള്ള എളുപ്പ വഴിയാണ് ഇങ്ങനെ തകര്‍ന്ന് കിടക്കുന്നത്. 

ഇതുവഴി രോഗികളെയും ഗർഭിണികളും ആശുപത്രിയിൽ എത്തിക്കാനാണ് ഏറ്റവും ബുദ്ധിമുട്ടുന്നത്. സ്‌കൂൾ കുട്ടികളും, പ്രായമായവരും അടക്കം നൂറു കണക്കിനാളുകൾ ദിനംപ്രതി സഞ്ചരിക്കുന്ന  റോഡ് തകർന്നിട്ട് പൊതുമരാമത്ത് വകുപ്പ് ഇതുവരെ തിരിഞ്ഞു നോക്കിയിട്ടില്ലെന്നാരോപിച്ച് ബിജെപി പ്രവര്‍ത്തകര്‍ തൊടുപുഴ പൊതുമരാമത്ത് ഒാഫീസ് ഉപരോധിച്ചു . 

MORE IN CENTRAL
SHOW MORE
Loading...
Loading...