പ്രസിഡന്റ് നിയമനം; എറണാകുളത്ത് ഐഎൻടിയുസിയിൽ പോര് മുറുകുന്നു

intuc-065-11
SHARE

ജില്ലാ പ്രസിഡന്‍റ് നിയമനത്തെ ചൊല്ലി എറണാകുളത്തെ ഐഎന്‍ടിയുസിയില്‍ പോര് മുറുകുന്നു . കെ.എം.ഉമ്മറിനെ ജില്ലാ പ്രസിഡന്‍റായി  ദേശീയ നേതൃത്വം നിയമിച്ചെന്ന പ്രചാരണങ്ങള്‍ അടിസ്ഥാനരഹിതമാണെന്ന് സംഘടനയുടെ സംസ്ഥാന പ്രസിഡന്‍റ് ആര്‍.ചന്ദ്രശേഖരന്‍ പറഞ്ഞു . മുതിര്‍ന്ന നേതാവ് കെ.പി.ഹരിദാസ് ഉള്‍പ്പെെടയുളളവര്‍ക്കെതിരെ അച്ചടക്ക നടപടിയുണ്ടാകുമെന്ന സൂചനയും ഐഎന്‍ടിയുസി പ്രസിഡന്‍റ് നല്‍കി. 

കെ.എം.ഉമ്മറിനെ ഐഎന്‍ടിയുസി ജില്ലാ പ്രസിഡന്‍റായി ദേശീയ അധ്യക്ഷന്‍ സഞ്ജീവ റെഡ്ഡി നിയമിച്ചെന്ന  പ്രചാരണമാണ് സംസ്ഥാന പ്രസിഡന്‍റ് തളളിക്കളയുന്നത് . കെ.പി.ഹരിദാസ് വിഭാഗക്കാരനായ കെ.എം.ഉമ്മറിനെ ജില്ലാ പ്രസിഡന്‍റായി നിയമിക്കുന്ന കാര്യം പരിഗണിക്കണമെന്നു മാത്രമാണ് ദേശീയ അധ്യക്ഷന്‍ തനിക്കു നല്‍കിയ കത്തില്‍ ആവശ്യപ്പെട്ടിട്ടുളളതെന്നും സംഘടനാ തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ച സാഹചര്യത്തില്‍ ഇക്കാര്യം പരിഗണിക്കാന്‍ തനിക്കാവില്ലെന്നും ചന്ദ്രശേഖരന്‍ പറയുന്നു.

കെ.പി,ഹരിദാസ് ഉള്‍പ്പെടെയുളള എറണാകുളത്തെ  ഐഎന്‍ടിയുസി നേതാക്കള്‍ക്കെതിരെ അച്ചടക്ക നടപടിയുണ്ടാകുമെന്നും സംസ്ഥാന പ്രസിഡന്‍റ് സൂചിപ്പിച്ചു. ഇതോടെ ജനുവരിയില്‍ നടക്കുന്ന ഐഎന്‍ടിയുസി സംഘടനാ തിരഞ്ഞെടുപ്പിലും ഐഎന്‍ടിയുസിയിലെ ഹരിദാസ്,ചന്ദ്രശേഖരന്‍ പക്ഷങ്ങള്‍ തമ്മിലുളള ഏറ്റുമുട്ടലുണ്ടാകുമെന്ന് ഉറപ്പായി.

MORE IN CENTRAL
SHOW MORE
Loading...
Loading...