മൂന്നാറിൽ വിന്‍റര്‍ കാര്‍ണിവൽ; സീസൺ ലാഭകരമാക്കുക ലക്ഷ്യം

munnarcarnival
SHARE

മൂന്നാറിലേക്ക് കൂടുതല്‍ സന്ദര്‍ശകരെ എത്തിക്കുന്നതിന് ഡി.റ്റി.പി.സിയുടെ നേത്യത്വത്തില്‍ വിന്റെര്‍ കാര്‍ണിവല്‍ സംഘടിപ്പിക്കും.  ഡിസംബര്‍ 20 ന് ആരംഭിക്കുന്ന കാര്‍ണിവല്‍ ജനുവരി 1 ന് സമാപിക്കും. മൂന്നാറിന്റെ മഞ്ഞുകാല സീസണ്‍ ലാഭകരമാക്കുകയാണ് ലക്ഷ്യം. 

പ്രളയാനന്തരം തകര്‍ന്നുകിടക്കുന്ന മൂന്നാറിലേക്ക് സന്ദര്‍ശകരെ എത്തിക്കുന്നതിന്റെ ഭാഗമായാണ് ഡി.റ്റി.പി.സിയുടെ നേത്യത്വത്തില്‍ വിന്റെര്‍ കാര്‍ണിവല്‍ നടത്തുന്നത്. കാര്‍ണിവനിലോട് അനുബന്ധിച്ച് പുഷ്പമേളയും വൈകുന്നേരങ്ങളില്‍ വിവിധ കലാസാംസ്‌ക്കാരിക പരിപാടികളും നടത്തും.  വിനോദ ഉപാധികള്‍, ഭക്ഷണശാലകള്‍, വ്യാപാര മേളകള്‍  എന്നിവയും ഉണ്ടായിരിക്കും. വിവിധ ജില്ലകളില്‍ നിന്നും അയല്‍ സംസ്ഥാനങ്ങളില്‍ നിന്നുമുള്ള പുഷ്പ പ്രദര്‍ശനമായിരിക്കും പ്രാധാന ആകര്‍ഷണം. 

പ്രളയാനന്തര പുനര്‍നിര്‍മാണവും, വിനോദ സഞ്ചാര വികസനവും ലക്ഷ്യമിട്ട് കൂടുതല്‍ പദ്ധതികള്‍ ആവിഷ്കരിക്കുമെന്നും ജില്ലാ ഭരണകൂടം അറിയിച്ചു.

MORE IN CENTRAL
SHOW MORE
Loading...
Loading...