ഇത് കേക്ക് മിക്സിങ് കാലം; ക്രിസ്മസ് മധുരം ഒരുക്കി ഹോട്ടലുകൾ

cake
SHARE

ക്രിസ്തുമസ് പുതുവത്സര നാളുകൾ ആഘോഷമാക്കാൻ കേക്കുകൾ തയ്യാറാകുന്നു. കൊച്ചിയിലെ ഹോട്ടലുകളിൽ ഇത് കേക്ക് മിക്സിങ് കാലമാണ്. മരട് ലേ മെറിഡിയൻ ഹോട്ടലിൽ നടന്ന കേക്ക് മിക്സിസിങ്ങിനു ക്ഷണിക്കപ്പെട്ട അതിഥികൾ പങ്കെടുത്തു.

3500 കിലോയോളം കശുവണ്ടിയും ഉണങ്ങിയ മുന്തിരിയും ചെറിയും മറ്റു പഴവര്‍ഗങ്ങളും, അവയ്ക്കു മുകളിലേയ്ക്കു ലിറ്റർ കണക്കിന് വീഞ്ഞും മുന്തിയ മദ്യവും ഒഴുകി പരന്നു, ഇനി ക്ഷണിക്കപ്പെട്ട അതിഥികളുടെ ഊഴം, ഇവയെല്ലാം കൂട്ടികുഴച്ചു കേക്കിനു വേണ്ട ചേരുവയായി ഒരുക്കിയെടുക്കുന്നു. ആഘോഷമായ കേക്ക് മിക്സിങ് കാലമാണ് ഇപ്പോൾ വൻ കിട ഹോട്ടലുകളിൽ.

രണ്ടു മാസത്തോളം അടച്ച് സൂക്ഷിക്കുന്ന ഈ ചേരുവകൾ ഉപയോഗിച്ച് തയ്യാറാക്കുന്ന കേക്കുകൾ ക്രിസ്മസ്-പുതുവത്സര വേളയിൽ വിൽപ്പനയ്ക്ക് തയ്യാറാകും.

MORE IN CENTRAL
SHOW MORE
Loading...
Loading...