ചേന്ദമംഗലം കൈത്തറിക്കുള്ള വിപണിസാധ്യത പരിചയപ്പെടുത്തി പ്രദര്‍ശനം

kaithrai4
SHARE

ചേന്ദമംഗലം കൈത്തറിക്കുള്ള വിപണിസാധ്യതയുടെ പുതുതലങ്ങള്‍ പരിചയപ്പെടുത്തി കൊച്ചിയില്‍ പ്രദര്‍ശനം. കെയര്‍ ഫോര്‍ ചേന്ദമംഗലവും വസ്ത്ര ബ്രാന്‍ഡായ റൗക്കയും സംയുക്തമായി സംഘടിപ്പിക്കുന്ന പ്രദര്‍ശനം കൈത്തറിെയ എങ്ങനെ ലാഭകരമാക്കി മാറ്റാമെന്ന അറിവും പകര്‍ന്നുനല്‍കും. കേരള മ്യൂസിയത്തിലെ പ്രദര്‍ശനം നാളെ  വൈകിട്ട് 7ന് സമാപിക്കും. 

ചേന്ദമംഗലം പുതിയ സാധ്യതകള്‍ തേടുകയാണ്. ചേന്ദമംഗലം കൈത്തറിവസ്ത്രങ്ങളുടെ മേന്മയെക്കുറിച്ച് ആര്‍ക്കും സംശയമില്ലെങ്കിലും ഈ മേഖലയുടെ പ്രാരാബ്ധത്തിന് അറുതിവരുത്താനുള്ള പുതിയ കൈകടത്തലുകളാണ്. വിപണി കണ്ടെത്തി ആ വിപണിയുടെ ആവശ്യമനുസരിച്ച് ചേന്ദമംഗലത്തേക്ക് ഒാര്‍ഡറുകള്‍ എത്തിക്കുക. ഇടനിലക്കാരില്ലാതെ ബിസിനസ‌ുകാര്‍ നെയ്ത്തുകാര്‍ക്കൊപ്പം കൈകോര്‍ക്കുന്നതിനാല്‍ ഈ മേഖലയുടെ വരുമാനത്തിലും ഗണ്യമായ വര്‍ധന വരുത്താനാകും. ഈ ആശയം മുന്‍നിര്‍ത്തി പരമ്പരാഗത നെയ്ത്തുരീതീകള്‍ക്കൊപ്പം ഡിസൈനിങ്ങില്‍ പുതിയ രീതികളും ഉള്‍ക്കൊള്ളിച്ച ചേന്ദമംഗലം കൈത്തറി സാരികളുടെയടക്കം പ്രദര്‍ശനമാണ് കെയര്‍ ഫോര്‍ ചേന്ദമംഗലവും വസ്ത്ര ബ്രാന്‍ഡായ റൗക്കയും ഒരുക്കിയിട്ടുള്ളത്.

ചേന്ദമംഗലത്തെ നെയ്ത്തുകാരായ സ്ത്രീകളെതന്നെ മോഡലുകളാക്കി ഇതിനകം പുറത്തിറങ്ങിയ വീഡിയോ കണ്ട് പുതിയ ബിസിനസ് സാധ്യതകളുടെ അന്വേഷണം ഒരുപാട് എത്തുന്നുണ്ട്. ചേന്ദമംഗലത്തെ വിപണിയിലെ പുതുസാധ്യതകള്‍ പരിചയപ്പെടുത്തുമ്പോള്‍ ചെയ്യുന്ന ജോലിയുടെ മഹത്വം എന്തെന്ന് നെയ്ത്തുകാരായ സ്ത്രീകളും ഇവിടെ അടുത്തറിഞ്ഞു.

MORE IN CENTRAL
SHOW MORE
Loading...
Loading...