പാരിസ്ഥിതിക ആഘാതം; എൽപിജി സംഭരണശാലക്കെതിരെ നിയമസഭാ സമിതി

lpg-29-10
SHARE

പുതുവൈപ്പിലെ എല്‍.പി.ജി സംഭരണശാലക്കെതിരെ  നിയമസഭാ സമിതി. സുരക്ഷ, പാരിസ്ഥിതിക ആഘാതം എന്നിവ ആശങ്ക ഉയര്‍ത്തുന്നതെന്ന് പരിസ്ഥിതി സമിതിയുടെ റിപ്പോര്‍ട്ട് പറയുന്നു. മത്സ്യതൊഴിലാളികളുടെ ജീവനോപാധിക്ക് തടസ്സംവരാത്തരീതിയിലെ പദ്ധതി നടപ്പാക്കാവൂ എന്നും നിര്‍ദ്ദേശമുണ്ട്. 

ഏഷ്യയിലെ തന്നെ ഏറ്റവും ജനസാന്ദ്രതയുള്ള ദ്വീപുകളിലൊന്നായ വൈപ്പിന്‍ദ്വീപിന്‍റെ തെക്കേയറ്റത്ത് സ്ാഥാപിക്കുന്ന എല്‍.പി.ജി സംഭരണശാലയെക്കുറിച്ച് പ്രദേശവാസികള്‍ക്കുള്ള ആശങ്കള്‍ മാറ്റാതെയാണ് പദ്ധതി പ്രവര്‍ത്തനം മുന്നോട്ട് പോകുന്നതെന്നാണ് പരിസ്ഥിതി സമിതിയുടെ റിപ്പോര്‍ട്ട് പറയുന്നു. അവിടെ താമസിക്കുന്ന മത്സ്യതൊഴിവാളികളുടെ ജീവനോപാധിയും അവകാശങ്ങളും സംരക്ഷിക്കപ്പെടണം. മത്സ്യ ബന്ധനത്തിന് തടസ്സം ഉണ്ടാക്കും വിധമുള്ള പുലിമുട്ട് നിര്‍മ്മാണം നിറുത്തിവെക്കണമെന്നും റിപ്പോര്‍ട്ട് പറയുന്നു.  

ഇന്ധന സംഭരണികളില്‍ അപകടങ്ങളുണ്ടാകുമോ എന്ന ആശങ്കവ്യാപകമാണ്. അപകടസാധ്യതയുള്ള പ്രദേശങ്ങളിലുള്ളവരെ പുനരധിവസിപ്പിക്കണം, അവര്‍ക്ക് നഷ്ടപരിഹാരം നല്‍കുകയും വേണം. പൈപ്പ് ലൈന്‍കടന്നുപോകുന്ന സ്ഥലങ്ങളിലുള്ളവരുടെ പ്രശനങ്ങളും ആശങ്കയും പരിഹരിക്കണം. പദ്ധതിക്ക് വേണ്ടി കണ്ടല്‍ക്കാടുകള്‍ വ്യാപകമായി നശിപ്പിക്കപ്പെട്ടിട്ടുണ്ട്. ജനവാസ കേന്ദ്രങ്ങള്‍ക്കും എല്‍.പി.ജി സംഭരണശാലക്കുമിടയില്‍ കണ്ടല്‍ വെച്ചുപിടിപ്പിക്കാന്‍സ്ഥലം കണ്ടെത്തണം. 

ഹരിത ട്രൈബ്യൂണലിന്‍റെ സിംഗിള്‍ബഞ്ചിന്‍റെ വിധിക്കെതിരെ അപ്പില്‍പോകണമെന്നും പരിസ്ഥിതി സമിതി ആവശ്യപ്പെടുന്നു കേന്ദ്ര പരിസ്തിതി മന്ത്രാലയം ഇന്ത്യന്‍ ഒായില്‍ കോര്‍പ്പറേഷന്‍ എന്നിവര്‍ നല്‍കിയ രേഖകളുടെ അടിസ്ഥാനത്തില്‍ മാത്രം എടുത്ത സിംഗിള്‍ബെഞ്ച് വിധി സുരക്ഷയുള്‍പ്പെടെയുള്ള കാര്യങ്ങള്‍ പരിഗണിച്ചില്ലെന്നും റിപ്പോര്‍ട്ട് പറയുന്നു. 

MORE IN CENTRAL
SHOW MORE
Loading...
Loading...