നിർമാണ നിരോധനം പിൻവലിക്കണം; ഇടുക്കിയിൽ വ്യാപാരികളുടെ പ്രതിഷേധം

idukkiprotest
SHARE

ഇടുക്കിയിൽ നിർമാണ നിരോധനം ഏർപ്പെടുത്തി സർക്കാർ ഇറക്കിയ ഉത്തരവുകൾ പൂർണ്ണമായും പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് നാളെ വ്യാപാരികൾ ജില്ലയിൽ കടകളടച്ചിട്ട് പ്രതിഷേധിക്കും. ജില്ലാ കലക്ടറേറ്റിന് മുന്നിൽ  ഉപവാസ സമരവും സംഘടിപ്പിച്ചിട്ടുണ്ട്. എന്നാൽ ഉത്തരവുകളിൽ അവ്യക്തത ഇല്ലെന്നും സമരങ്ങൾ അനാവശ്യമാണെന്നും മന്ത്രി എം.എം മണി പറഞ്ഞു.

ഓഗസ്റ്റിലും സെപ്റ്റംബറിലുമായി സർക്കാർ ഇറക്കിയ ഉത്തരവുകളാണ് ജില്ലയിൽ നിർമാണ നിരോധനം ഏർപ്പെടുത്തിയത്. പ്രതിപക്ഷവും ഹൈറേഞ്ച് സംരക്ഷണ സമിതിയും, ഇതിനെതിരെ  ശക്തമായി രംഗത്ത് വന്നു. ഈ മാസം 28ന് യു ഡി എഫ് ഹർത്താലും പ്രഖ്യാപിച്ചു. ഇതിന് പിന്നാലെ ഉത്തരവിൽ ഭേദഗതി വരുത്തി മൂന്നാർ മേഖലയിലെ എട്ട് വില്ലേജുകളിലേക്ക് മാത്രമായി ഉത്തരവ് ചുരുക്കി. പക്ഷെ മുൻ ഉത്തരവിലെ ചില നിയമങ്ങൾ പിൻവലിക്കാത്തത് ആശയകുഴപ്പത്തിന് ഇടയാക്കുന്നു എന്ന ആരോപണം നിലനിൽക്കുകയാണ്.

 വീടല്ലാതെയുള്ള നിർമ്മാണങ്ങൾക്ക് ഇപ്പോഴും തടസ്സം നിലനിൽക്കുന്നു എന്നതാണ് വ്യാപാരി സമൂഹത്തിെന്റ ആശങ്ക. ഭവനേതര കെട്ടിടങ്ങൾ സർക്കാർ ഏറ്റെടുക്കുമെന്ന ഉത്തരവ് പിൻവലിക്കാത്തതും പ്രതിഷേധത്തിനിടയാക്കി.

MORE IN CENTRAL
SHOW MORE
Loading...
Loading...